ഗോവണിയില്ല; മിനി സിവില്‍സ്റ്റേഷനില്‍ ടാങ്ക് ശുചീകരണം വഴിമുട്ടി
തിരൂരങ്ങാടി: കോടികള്‍ മുടക്കിയിട്ടും ഗോവണി നിര്രിച്ചില്ല. കെട്ടിട നിര്രാണത്തിലെ അശാസ്ത്രീയത ഉദ്യോഗസ്ഥരെ വെട്ടിലാക്കി.. ചെമ്മാട് ബ്ലോക്ക്റോഡില് സ്ഥിതിചെയ്യുന്ന മിനിസിവില്സ്റ്റേഷന് കെട്ടിടത്തിന്റെ രണ്ടാം നിലയാണ് മുകളിലേക്ക് കയറാന്‍ ഗോവണിയില്ലാതെ നിര്‍മ്മിച്ചത്.
മുകളിലെ വാട്ടര്‍ടാങ്ക് ശുചീകരിക്കാന്വേണ്ടി ഓഫീസ് ജീവനക്കാര്‍ ശ്രമിച്ചപ്പോഴാണ് കെട്ടിടത്തിന് ഗോവണിയില്ലാത്തത് ശ്രദ്ധയില്‍പെട്ടത്. ഇതോടെ ശുചീകരണശ്രമം പരാജയപ്പെട്ടു. ടാങ്കിലെ വെള്ളം മലിനമായതായും, ദുര്‍ഗന്ധം വമിക്കുന്നതായും ഓഫീസ് ജീവനക്കാര്‍ പറഞ്ഞു.ഗോവണിയില്ലാത്തതിനാല് ടാങ്ക് ശുചീകരിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലെന്നും ഓഫീസ് ജീവനക്കാര്‍ പറഞ്ഞു.
ആ.ടി.ഓഫീസിലെ എ.സി കേടുവന്നിട്ടും ഇതുവരെ റിപ്പയറിംഗ് നടത്തിയിട്ടില്ല. വിവിധ ഘട്ടങ്ങളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്മെന്റ്എക്സ്ചേഞ്ച്, ജോയിന്റ് ആര്.ടി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, ലേബര്‍ ഓഫീസ്, വാണിജ്യനികുതി ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് തുടങ്ങിയവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഓഫീസ് മിനിസിവില്സ്റ്റേഷന് കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്. മിനിസിവില്‍സ്റ്റേഷനില്‍ ഈയിടെയാണ് ഇതിനുള്ള കെട്ടിട സൗകര്യം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."