ഭിന്നശേഷിക്കാരെ റെയില്‍വേ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് പരാതി
തിരൂര്‍: റെയില്‍വേ ഉദ്യോഗസ്ഥര്‍ അപമാനിച്ച് മാനസികാഘാതമേല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ ഭിന്നശേഷിക്കാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. തിരുവനന്തപുരത്തേക്കുള്ള യാത്രക്കായി ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ പോയപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആറ് തവണ മടക്കി അയച്ചെന്നും ഒടുവില്‍ മോശമായ രീതിയില്‍ സംസാരിച്ച് അവഹേളിച്ചെന്നുമാണ് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ: മോഹന്‍കുമാറിന് പരാതി നല്‍കിയത്.
ചീഫ് റിസര്‍വേഷന്‍ ഓഫിസര്‍ അടക്കമുള്ളവരുടെ പേര് എടുത്തു പറഞ്ഞാണ് പരാതി. കലക്ടറെ കണ്ട് പരാതി ബോധിപ്പിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ലെന്നും റെയില്‍വേ മന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും ഓണ്‍ലൈനായി പരാതി നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."