വാക്‌സിന്‍ എടുത്ത കുട്ടിക്ക് അസുഖം ബാധിച്ചെന്ന് പരാതി
തിരൂരങ്ങാടി: റുബെല്ല വാക്‌സിന്‍ കുത്തിവയ്പിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ഗുരുതര രോഗം ബാധിച്ചതായി പരാതി. എ.ആര്‍ നഗര്‍ കൊളപ്പുറം പനമ്പുഴ സ്വദേശി അപ്പുട്ടിയുടെ മകളും കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയുമായ അഞ്ജു(ഒന്‍പത്)വാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. സ്‌കൂളില്‍ കഴിഞ്ഞ ആറിന് അഞ്ജു റുബെല്ല വാക്‌സിന്‍ കുത്തിവെയ്‌പെടുത്തിരുന്നു.
എട്ടാം തിയതി മുതല്‍ വാക്‌സിന്‍എടുത്ത കൈക്ക് ബലംപിടുത്തം അനുഭവപ്പെടുകയായിരുന്നുവെന്ന് പിതാവ് അപ്പുട്ടി പറഞ്ഞു. പിന്നീട് സംസാരശേഷിയും കൈകാലുകളുടെ സ്വാധീനവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിനെതിരെ നിയമപടിക്കെരുങ്ങുകയാണ് കുട്ടിയുടെ രക്ഷിതാക്കള്‍.
അതേസമയം റുബെല്ല വാക്‌സിനെടുത്തത് മൂലമല്ല അസുഖം പിടിപെട്ടതെന്ന് അഞ്ജുവിനെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വിഭാഗം തലവന്‍ ഡോ. മോഹന്‍ദാസ് നായര്‍ പറഞ്ഞു. വാക്‌സിന്‍ എടുത്താല്‍ പാര്‍ശ്വഫലങ്ങള്‍ രണ്ട് ദിവസത്തിനുഉള്ളില്‍ ഉണ്ടാവില്ലെന്നും ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫലൈറ്റിസ് രോഗമാണ് കുട്ടിക്ക് ബാധിച്ചിട്ടുള്ളതെന്നും ചികിത്സയില്‍ നേരിയ പുരോഗതിയുള്ളതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."