തൂണേരി പഞ്ചായത്ത് പ്രസിഡന്റ് പദവി ഇനി ലീഗിന്
പാറക്കടവ്: തൂണേരി പഞ്ചായത്ത് പ്രസിഡന്റ് പദവി ഇനി ലീഗിന് ലഭിക്കും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൂണേരി പഞ്ചായത്ത് യു.ഡി.എഫിനായിരുന്നു ലഭിച്ചത്.
പതിനഞ്ചില്‍ എട്ട് സീറ്റും യു.ഡി.എഫിനായിരുന്നു. ഇതില്‍ നാല് സീറ്റ് കോണ്‍ഗ്രസിനും നാല് സീറ്റ് മുസ്ലിം ലീഗിനും ലഭിച്ചു. തുല്യമായ സീറ്റുകളായതിനാല്‍ പ്രസിഡന്റ് പദവി ആദ്യ രണ്ടുവര്‍ഷം കോണ്‍ഗ്രസിനും പിന്നീട് ലീഗിനുമായി തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം കോണ്‍ഗ്രസിലെ പി.പി സുരേഷ് കുമാര്‍ പ്രസിഡന്റായി. ഈ കാലാവധി നവംബര്‍ 17ന് അവസാനിച്ച സാഹചര്യത്തിലാണ് ലീഗിന്റെ പുതിയ പ്രസിഡന്റിന് വഴിയൊരുങ്ങുന്നത്.
നിലവില്‍ ലീഗിലെ വൈസ്.പ്രസിഡന്റ് എന്‍.കെ സാറ സ്ഥാനം രാജിവച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം തന്റെ രാജി തീരുമാനിക്കുമെന്ന് സി.പി സുരേഷ് കുമാര്‍ പറഞ്ഞു. മുസ്ലിം ലീഗിലെ കെ.പി.സി തങ്ങളും വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്ററുമാണ് പരിഗണനയിലുള്ളത്. വനിതാ സംവരണ സ്ഥാനമായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ സുജിത പ്രമോദും സിന്ധു രയരോത്തുമാണ് രംഗത്തുള്ളത്. ഈ സ്ഥാനത്തേക്ക് ആളുകളെ കണ്ടെത്താന്‍ ഇരു പാര്‍ട്ടികളും സജീവ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."