HOME
DETAILS
MAL
കാറില്‍ മറന്നുവച്ച കുഞ്ഞ് മരിച്ചു
backup
August 13 2016 | 18:08 PM
ടെക്സാസ്: യു.എസില്‍ വാള്‍മാര്‍ട്ട് ഷോപ്പിംഗ് മാളിലെ പാര്‍ക്കിങ് ഏരിയയില്‍ പിതാവ് ഒരു ദിവസം മുഴുവന്‍ കാറിലുപേക്ഷിച്ച ഏഴുമാസം പ്രായമുള്ള കുട്ടി മരിച്ചു. ടെക്സാസിലെ സാന്‍ അന്റോണിയയിലാണ് സംഭവം.
ഷോപ്പിങ് മാളിലെ ജീവനക്കാരനായിരുന്നു കുട്ടിയുടെ പിതാവ്. സംഭവം നടന്ന ദിവസം കുട്ടിയെ ഡേ കെയറില്‍ കൊണ്ടു പോകാന്‍ മറന്നു. കുട്ടിയെ കാറില്‍ നിന്ന് എടുക്കാനും മറന്നു. ജോലി കഴിഞ്ഞെത്തിയ പിതാവാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പൊലിസ് പറഞ്ഞു. മാതാപിതാക്കളുടെ അശ്രദ്ധ മൂലം ഈ വര്‍ഷം അമേരിക്കയില്‍ 27 കുട്ടികള്‍ മരിച്ചതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 15 കുട്ടികള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."