നിധീഷ് കൃഷ്ണന് പുരസ്‌കാരം
കോഴിക്കോട്: കേരളപ്പിറവിയുടെ 62ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രീന്‍ കെയര്‍ മിഷന്‍ ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രഫി പുരസ്‌കാരത്തിന് സുപ്രഭാതം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണനന്‍ അര്‍ഹനായി. സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിച്ച 'കണ്ണീരൊളിപ്പിച്ച ചിരി' എന്ന ചിത്രമാണ് നിധീഷിനെ രണ്ടാം സ്ഥാനത്തിന് അര്‍ഹനാക്കിയത്.
തെരുവില്‍ അലയുന്നവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സാന്ത്വനം ചാരിറ്റബില്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ കുളിപ്പിച്ച പുരുഷോത്തമന്റെ സന്തോഷം പകര്‍ത്തിയ ചിത്രത്തിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഫാറൂഖ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്, ഇന്‍ഡസ് ഓട്ടോടെക് എന്നിവയുമായി സഹകരിച്ചാണ് ഗ്രീന്‍ കെയര്‍ മിഷന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ ഡോ. എം.ജി. എസ് നാരായണന്‍, ആക്ടിങ് ചെയര്‍മാന്‍ പി.എ ഹംസ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. തിരുവന്തപുരം ഫോട്ടോഗ്രഫേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരത്തിനും നിധീഷ് അര്‍ഹനായിട്ടുണ്ട്. 5,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ലഭിക്കുക. കോഴിക്കോട് ബീച്ചി(നൗഷാദ് നഗര്‍)ല്‍ നവംബര്‍ ഒന്നിന് ഗ്രീന്‍ കെയര്‍ മിഷന്റെ നേതൃത്വത്തില്‍ വൈകിട്ട് 3.30ന് നടക്കുന്ന 'മധുരക്കോഴിക്കോട്' കേരളപ്പിറവി ആഘോഷത്തില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും.
ഒന്നാം സ്ഥാനത്തിന് ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായ എം.എസ് അനസും മൂന്നാം സ്ഥാനത്തിന് മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ സാജന്‍ വി. നമ്പ്യാരും അര്‍ഹരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."