HOME
DETAILS
MAL
സ്ത്രീകളുടെ ഉന്നമനത്തിനായി കുടുംബശ്രീ മുഖേന പദ്ധതികള്‍ ആവിഷ്കരിക്കും: മന്ത്രി
backup
October 30 2017 | 20:10 PM
കോഴിക്കോട്: സ്ത്രീകളുടെ ഉന്നമനത്തിനായി കുടുംബശ്രീ മുഖേന കൂടുതല്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍. കോഴിക്കോട് കോര്പറേഷന് നോര്‍ത്ത് സി.ഡി.എസിനു കീഴില്‍ പറയഞ്ചേരിയില് തുടങ്ങിയ കുടുംബശ്രീ വനിതാ ഹോസ്റ്റലായ 'ഷീ വേള്‍ഡ് ഹോംസി'ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ കുടുംബശ്രീ മുഖേന ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. വെബ്സൈറ്റ് ലോഞ്ചിങ് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് നിര്‍വഹിച്ചു. പി.സി കവിത, ടി. ഗിരീഷ്കുമാര്‍, റംസി ഇസ്മാഈല്‍ സംസാരിച്ചു. പി.പി ഷീജ സ്വാഗതവും നളിനി പി. കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."