HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവിന് വെടിയേറ്റു
backup
August 13 2016 | 19:08 PM
സെക്കന്ദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവച്ച് പരുക്കേല്‍പ്പിച്ചു. യാദഗിരിയെന്ന നേതാവിനാണ് വെടിയേറ്റ് ഗുരുതരമായി പരുക്കുപറ്റിയത്. ആറുതവണ വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദരാബാദിലെ ബോവെന്പള്ളിയില് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം യാദഗിരിക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
വെടിവയ്പിന്റെ കാരണം അറിവായിട്ടില്ല. വ്യക്തി വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.റിയല്‍ എസ്റ്റേറ്റ്, മദ്യ വ്യാപാരിയാണ് യാദഗിരി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."