HOME
DETAILS
MAL
മതസൗഹാര്‍ദ്ദം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക: എസ്.വൈ.എസ്
backup
October 30 2017 | 20:10 PM
കണ്ണൂര്‍ സിറ്റി: മതമൈത്രിയും മത സൗഹാര്‍ദ്ദവും കളിയാടുന്ന കേരളത്തെ
വര്‍ഗീയവല്‍ക്കരിക്കാനുള്ള ചിലരുടെ ഹീനശ്രമങ്ങളെ പരാജയപ്പെടുത്തി അവരെ ഒറ്റപ്പെടുത്തണമെന്ന് എസ്.വൈ.എസ് മാനവ സൗഹൃദ സംഗമം ആവശ്യപ്പെട്ടു.
സുന്നി യുവജന സംഘം സിറ്റി ഏരിയ കമ്മിറ്റി തയ്യില്‍ ബസാറില്‍ നടത്തിയ സൗഹൃദ സംഗമം സംസ്ഥാന സെക്രട്ടറി അഹ്മദ് തേര്‍ളായി ഉദ്ഘാടനം ചെയ്തു.
അശ്രഫ് ബംഗാളി മുഹല്ല അധ്യക്ഷനായി. ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി.
ഫാദര്‍ ടോമി ചിറക്കല്‍ പുരയിടത്തില്‍, ആര്. പ്രഭാകരന്, കെ. കോയമ്മ,
എല്‍. അബ്ദുറസാഖ്, ഫൈസല്‍ ദാരിമി, കെ.കെ സുബൈര്‍, റിയാസ് ശാദുലിപ്പള്ളി, ഉനൈസ് ഹുദവി, എം.കെ.പി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."