സൗജന്യ രജിസ്ട്രേഷന്
കണ്ണൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമല്ലാത്ത മത്സ്യത്തൊഴിലാളികളെ ഭാഗമാക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുളളതും 2017-18 വര്‍ഷത്തെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാത്തവരും ഇതുവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതുമായ മത്സ്യത്തൊഴിലാളികള്‍, അനുബന്ധമത്സ്യത്തൊഴിലാളികള്, മത്സ്യത്തൊഴിലാളി പെന്ഷണര് എന്നിവരുടെ കുടുംബങ്ങള്‍ക്കായുളള രജിസ്ട്രേഷന് സൗകര്യമൊരുക്കുന്നു.
നാളെമുതല്‍ നവംബര്‍ 10 വരെ കണ്ണൂര്‍ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലോ അക്ഷയ കേന്ദ്രത്തിലോ പുതിയ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളി പെന്ഷണര് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, പാസ്സ്ബുക്ക് (അസ്സലും ഫോട്ടോ കോപ്പിയും), ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഹാജരായി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."