കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
മട്ടന്നൂര്‍: അഴിമതിക്കെതിരേ സമരം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അതിന്റെ അവസാന ഉദാഹരണമാണ് ഭൂമി കൈയേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെന്നും കെ. സുധാകരന് പറഞ്ഞു.
കൊളോളം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കോണ്‍ഗ്രസ് കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി ബൈജു അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെ. സുരേന്ദ്രന് ആദരിച്ചു. മമ്പറം ദിവാകരന് മുഖ്യ പ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന് മാണിക്കോത്ത്, കര്‍ഷക അവാര്‍ഡ് ജേതാവ് മഹേഷ് കൊട്ടാരം, മികച്ച ഡ്രൈവര്‍ പുരസ്കാരം നേടിയ ടി. വത്സലന്‍ എന്നിവരെയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പരിപാടിയില്‍ ഡി.സി.സി സെക്രട്ടറി പി. മാധവന് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.സി മുഹമ്മദ് ഫൈസല്‍, രജിത്ത് നാറാത്ത്, ടി.വി വേണു, പി.കെ വിജയന്, എം.വി ചഞ്ചലാക്ഷി, കെ.വി ജനാര്ദ്ദനന്, ആര്.കെ സന്തോഷ്, സി.പി ശ്രീപ്രസാദ്, ടി. സന്തോഷ്, ഷിജു സി, എ.സി.മനോജ് , എം.രാജീവന്, കെ.കെ.ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."