തളിപ്പറമ്പില്‍ വാക്‌സിനേഷന്‍ സജീവമാക്കും
തളിപ്പറമ്പ്: നഗരസഭയില്‍ മീസില്‍സ് റൂബെല്ല വാക്‌സിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനം.
മദ്രസകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് നഗരസഭയില്‍ ചേര്‍ന്ന ബഹുജനയോഗത്തില്‍ മദ്രസ അധ്യാപകരും ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ 56.31 ശതമാനം പേര്‍ മാത്രമാണ് ഇതുവരെയായി വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. നഗരസഭയില്‍ ന്യൂനപക്ഷ ജനവിഭാഗം അധിവസിക്കുന്ന ഇടങ്ങളിലാണ് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തില്‍ കുറവുള്ളതെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തിലാണ് മദ്രസകള്‍ കേന്ദ്രീകരിച്ച് മീസില്‍സ് റൂബെല്ല പ്രതിരോധ ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്ന് യോഗത്തില്‍ മദ്രസ അധ്യാപകര്‍ ആവശ്യപ്പെട്ടത്.
നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. എസ്.എം അഷ്‌റഫ് ക്ലാസ് നയിച്ചു. ഏഴോം പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."