സിറിയയിലെ മന്‍ബിജ് നഗരം ഐ.എസില്‍ നിന്ന് മോചിപ്പിച്ചു
സ്കസ്: വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരം ഐ.എസില്‍ നിന്ന് പിടിച്ചെടുത്തതായി സര്‍ക്കാര്‍ സേന. രണ്ടുവര്‍ഷമായി ഐ.എസ് നിയന്ത്രണത്തിലുള്ള നഗരമാണ് പിടിച്ചെടുത്തത്. സിറിയന്‍ സഖ്യസേനയാണ് രൂക്ഷമായ ഏറ്റുമുട്ടലിലൂടെ നഗരം പിടിച്ചെടുത്തത്.
73 ദിവസമായി നഗരം പിടിച്ചെടുക്കാന്‍ യു.എസ് നേതൃത്വത്തിലുള്ള സേന പോരാട്ടം തുടരുകയായിരുന്നു. യു.എസ് വ്യോമാക്രമണത്തിനു പിന്നാലെ സിറിയന്‍, കുര്‍ദ് സേനകള്‍ കരയാക്രമണം നടത്തി.
ഇവിടെ 2000 പേരെ ഐ.എസ് മനുഷ്യക്കവചമായി ഉപയോഗിച്ചിരുന്നു. ഇവരെ സൈന്യം മോചിപ്പിച്ചു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് മന്‍ബിജ്. ഐ.എസില്‍ നിന്ന് സ്വതന്ത്രമായതോടെ ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ച് പുറത്തിറങ്ങി. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്.ഡി.എഫ്) എന്നപേരിലാണ് സഖ്യസേന ഐ.എസിനെതിരേ ആക്രമണം നടത്തുന്നത്. ശക്തരായ കുര്‍ദ് സേനയും ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."