'എഴുത്തോല' രചനാ ക്യാംപ് നവംബര്‍ രണ്ടിനകം: രജിസ്റ്റര്‍ ചെയ്യണം
കോട്ടയം: മലയാളം ശ്രേഷ്ഠഭാഷാദിനം ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, ജവാഹര്‍ ബാലഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ നാലിന് 'എഴുത്തോല' സര്‍ഗ്ഗ രചനാ ക്യാമ്പ് സംഘടിപ്പിക്കും.
ജവാഹര്‍ ബാലഭവനില്‍ രാവിലെ 10 മുതല്‍ നാലു വരെയാണ് ക്യാമ്പ്. സര്‍ക്കാര്‍ നയങ്ങളുടെ ബോധവത്കരണത്തിന്റെ ഭാഗമായി മാലിന്യ സംസ്‌കരണം, ജൈവകൃഷി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളാണ് ക്യാംപിന് തെരഞ്ഞെടുത്തിരിക്കുന്നത്.
കുട്ടികള്‍ക്ക് വിവിധ ആശയങ്ങള്‍ നല്‍കി അവയെ ചിത്രങ്ങളായും ലേഖനങ്ങളായും കവിതകളായും കഥകളായും രൂപപ്പെടുത്തുകയാണ് ക്യാംപിന്റെ ലക്ഷ്യം.
താത്പര്യമുള്ളവര്‍ 0481 2583004, 0481 2562558, 9496003220, 9496003209 എന്നീ നമ്പരുകളില്‍ നവംബര്‍ രണ്ട് വൈകുന്നേരം നാലിനു മുമ്പായി രജിസ്റ്റര്‍ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."