പട്ടേലിന്റെ പാരമ്പര്യം കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചു; വിമര്‍ശനവുമായി മോദി
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന റണ്‍ ഫോര്‍ യൂനിറ്റി മാരത്തണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ല. എന്നാല്‍ മുന്‍സര്‍ക്കാര്‍ പട്ടേലിനെ ഓര്‍ത്തില്ലെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുകൊണ്ട് മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മുന്‍പും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും മറക്കാനാവില്ല. ഇന്ത്യയെ ഒന്നിപ്പിച്ചതിന്റെ പ്രധാന ശില്പി സര്‍ദാര്‍ പട്ടേലാണ്. വെല്ലുവിളികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പട്ടേല്‍ മുന്നിട്ടിറങ്ങിയെന്നും മോദി പറഞ്ഞു.
രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടുള്ള എതിര്‍പ്പുകള്‍ തുടരുമ്പോഴും പട്ടേലിനെപ്പോലുള്ളവരെ സ്മരിക്കാന്‍ രാജ്യത്തെ ജനത മറക്കരുതെന്നും രാജ്യത്തെ വൈവിധ്യങ്ങളെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."