നാദാപുരം: സി.പി.എമ്മിന്റേത് ക്രൂരമായ സന്ദേശം: സുധീരന്‍
തിരുവനന്തപുരം:കോടതി വെറുതെവിട്ട യുവാവിനെ നാദാപുരം തൂണേരിയില്‍ സി.പി.എം ക്രിമിനല്‍ സംഘം സംഘടിതമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.
കോടതിവിധി എന്തായാലും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും തങ്ങള്‍ ലക്ഷ്യമിട്ട ശിക്ഷ ഏത് സാഹചര്യത്തിലായാലും നടപ്പിലാക്കുമെന്നുള്ള സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടാണ് ഇതില്‍ പ്രകടമാകുന്നത്. കിരാതമായ അക്രമരാഷ്ട്രീയത്തിന്റെയും പകപോക്കല്‍ ശൈലിയുടേയും ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. കോടതിയോ പോലിസോ അല്ല ശിക്ഷ നടപ്പിലാക്കുന്നത് തങ്ങള്‍ തന്നെയാണ് എന്ന ക്രൂരസന്ദേശമാണ് ഇതിലൂടെ സി.പി.എം നല്‍കുന്നത്.
കുറ്റവാളികള്‍ക്കെതിരേ മാതൃകാപരവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറാകണം. പ്രകോപനപരമായ ഏത് സാഹചര്യത്തിലും സംയമനം കൈവിടാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുധീരന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."