HOME
DETAILS
MAL
കടകംപള്ളി ഭൂമി തട്ടിപ്പ്: നുണ പരിശോധന നടത്തും
backup
August 13 2016 | 20:08 PM
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ പ്രതികളായ മുന്‍ വില്ലേജ് ഓഫിസര്‍ അടക്കമുള്ളവരെ സി.ബി.ഐ നുണ പരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ വില്ലേജ് ഓഫിസര്‍മാരായ ലാലിമോള്‍, മോഹനന്, വില്ലേജ് അസിസ്റ്റന്റ് വി.സുജന്‍, ആധാരം എഴുത്തുകാരായ ജയന്, അഷ്റഫ് എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുക.
കടകംപള്ളി ഭൂമി ഇടപാടില്‍ 14 കോടിയുടെ തട്ടിപ്പ് നടന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ 21 മുതല്‍ 27വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സലിംരാജിനും സംഘത്തിനുമെതിരേയുള്ള കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."