HOME
DETAILS

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള എത്രപേരെ മോദി ജയിലിലടച്ചുവെന്ന് രാഹുല്‍ ഗാന്ധി

  
backup
November 01 2017 | 15:11 PM

rahul-gandhi-says-modi-swiss-bank-account

ഗാന്ധിനഗര്‍: കള്ളപ്പണക്കാരേയും കരിഞ്ചന്തക്കാരേയും പിടികൂടുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മോദി, എത്രകള്ളപ്പണക്കാരെ പിടികൂടി ജയിലിലടച്ചുവെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ജമ്പുസാറില്‍ നടന്ന തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചത് എത്രപേരുണ്ട്. ഇവരെ ആരെയെങ്കിലും ജയിലിലെത്തിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കള്ളപ്പണത്തിനെതിരേയാണ് തന്റെ യുദ്ധമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നിട്ടും സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച പണത്തെക്കുറിച്ചോ, ഇവിടെ ആര്‍ക്കൊക്കെ അക്കൗണ്ട് ഉണ്ട് എന്ന കാര്യത്തെക്കുറിച്ചോ വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ഇതുവരെ ആയിട്ടില്ല.
മോദി അധികാരത്തില്‍ വന്നിട്ട് മൂന്നുവര്‍ഷമായി. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഏതെങ്കിലും കള്ളപ്പണക്കാരനെ പിടികൂടി അദ്ദേഹത്തിന് ജയിലിലടയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.
എന്നാല്‍ കള്ളപ്പണക്കാരെ പിടികൂടാനെന്ന് പറഞ്ഞ് നടപ്പാക്കിയ നോട്ട് നിരോധനവും, തുടര്‍ന്ന് സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ജി.എസ്.ടിയും യഥാര്‍ഥത്തില്‍ ബാധിച്ചത് ചെറുകിട വ്യാപാരിക ളെയും തൊഴിലാളികളേയും കര്‍ഷകരെയുമാണ്. ഗുജറാത്തിലേയും കേന്ദ്രത്തിലേയും ബി.ജെ.പി സര്‍ക്കാര്‍ എപ്പോഴും പരിഗണിക്കുന്നത് വന്‍കിട വ്യവസായികളേയാണ്.

സംസ്ഥാനത്ത് പട്ടേല്‍ സമുദായക്കാരുടെ വോട്ട് അനുകൂലമാക്കാന്‍ ഹാര്‍ദിക് പട്ടേലുമായി കോണ്‍ഗ്രസ് ബറൂച്ചയിലും സുറത്തിലും വച്ച് നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരേ കോണ്‍ഗ്രസ് വിശാലസഖ്യത്തിനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago