ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രഖ്യാപിച്ച റൂട്ടില്‍ യാത്രക്കാരില്ല
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് വന്‍തിരിച്ചടി. സര്‍വിസ് തുടങ്ങുമെന്ന് പറഞ്ഞ് മഹാരാഷ്ട്രയിലെ മുംബൈയി നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള റൂട്ടില്‍ ഇപ്പോഴുള്ള ട്രെയിന്‍ സര്‍വിസില്‍ 40 ശതമാനം സീറ്റുകളും ആളില്ലാതെയാണ് ഓടുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലിയുടെ ചോദ്യത്തിന് പശ്ചിമ റെയില്‍വേയാണ് ഈ വിവരം നല്‍കിയത്.
ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും 40 ശതമാനം സീറ്റുകളും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. അതുകൊണ്ടുതന്നെ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ റെയില്‍വേയ്ക്ക് കഴിഞ്ഞ മൂന്ന് മാസത്തില്‍ 30 കോടി രൂപ രൂപയുടെ നഷ്ടമാണുള്ളതെന്നും വ്യക്തമാക്കുന്നു. പ്രതിമാസം 10 കോടിയുടെ നഷ്ടമാണ് റെയില്‍വേയ്ക്കുണ്ടാകുന്നത്.
ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ 32 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വിസ് നടത്തിയത്. ഇവയിലുള്ള മൊത്തം സീറ്റിങ് കപ്പാസിറ്റി 7,35,630 ആയിരുന്നുവെന്ന് പശ്ചിമ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ മന്‍ജീത് സിങ് പറഞ്ഞു. ഈ മൂന്ന് മാസത്തിനിടയില്‍ 4,41,795 പേരാണ് യാത്ര ചെയ്തത്. ഇവരില്‍ നിന്ന് 30,16,24,623 കോടി രൂപയും റെയില്‍വേയ്ക്ക് ലഭിച്ചു. എന്നാല്‍ നിലവിലുള്ള സീറ്റില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് പ്രതീക്ഷിത വരുമാനം 44,29,08,220 കോടി രൂപയായിരുന്നു. മൂന്ന് മാസത്തെ സര്‍വിസില്‍ നിന്നുണ്ടായ നഷ്ടം 14,12, 83,597 കോടി രൂപയാണ്.
അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള റൂട്ടില്‍ 31 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വിസ് നടത്തുന്നത്. ഇവയുടെ സീറ്റിങ് കപ്പാസിറ്റി 7,06,446 ആണ്. ഇവയില്‍ 3,98,002 പേര്‍മാത്രമാണ് യാത്രചെയ്തത്. പ്രതീക്ഷിത വരുമാനം 42,53, 11,471 ആയിരുന്നെങ്കില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 26,74,56,982 കോടി രൂപയായിരുന്നു. 15, 78,54,489 കോടി രൂപയുടെ വന്‍നഷ്ടമാണ് നേരിട്ടത്. 72,696 സീറ്റുകളുള്ള ശതാബ്ധി എക്‌സ്പ്രസ് പോലുള്ളവയാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്.
നഷ്ടം ഭീമമായ സാഹചര്യത്തില്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുമെന്ന് അറിയിച്ചിരുന്ന പല ട്രെയിനുകള്‍ക്കും ഇതുവരെ സര്‍വിസ് നടത്താന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. അതേസമയം റെയില്‍വേയുടെ ഈ നഷ്ടക്കണക്കിന്റെ വെളിപ്പെടുത്തല്‍ ഒരു ലക്ഷം കോടി രൂപ ചെലവില്‍ ആരംഭിക്കാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ അമിത താല്‍പര്യമെടുത്ത് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന പദ്ധതി എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. വളരെക്കുറഞ്ഞ യാത്രക്കാര്‍ക്കുവേണ്ടി കോടിക്കണക്കിന് രൂപ മുതല്‍മുടക്കില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നത് വലിയ ബാധ്യതയിലേക്കായിരിക്കും റെയില്‍വേയെ എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."