ഗുജറാത്തില്‍ തിരിച്ചടി ഭയന്ന് അമിത് ഷായും ബി. ജെ. പിയും
ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ മറികടക്കാന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ നേരിട്ട് രംഗത്ത്.
ഇന്നലെ രാഹുല്‍ ഗാന്ധി വീണ്ടും സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയതോടെ അമിത്ഷായും തന്റെ സംസ്ഥാന പ്രചാരണ തിയതി പ്രഖ്യാപിച്ചു.
അഞ്ചു ദിവസമാണ് അദ്ദേഹം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പര്യടനം നടത്തുകയെന്ന് ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു. ഈ മാസം നാല്, അഞ്ച് തിയതികളിലും പിന്നീട് എഴ്, എട്ട്, ഒന്‍പത് തിയതികളിലും അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സംസ്ഥാനത്തുണ്ടാകും.
ഈ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരുമായി തുറന്ന ചര്‍ച്ച നടത്തുകയും ചെയ്യും.
നാലിന് ഗാന്ധിദാം(കച്ച്), മൊര്‍ബി, സുരേന്ദ്രനഗര്‍ എന്നിവിടങ്ങളിലും തൊട്ടടുത്ത ദിവസം ഭാവ്‌നഗര്‍ സിറ്റി, ബോട്ടാഡ്, അംറേലി, അഹമ്മദാബാദ് സിറ്റി എന്നിവിടങ്ങളിലും പ്രചാരണത്തിനായെത്തും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വല്‍സദ്, നവ്‌സാരി, ദാങ്, പഞ്ച്മഹല്‍, ദഹോദ്, സബര്‍കാന്ദ്, ആരവാലി, രാജ്‌കോട്ട്, സൂറത്ത് ജില്ലകളിലുമെത്തും.
സൂറത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായും വജ്ര, തുണി വ്യാപാരികളുമായും ചര്‍ച്ച നടത്തും. ജി.എസ്.ടി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായ വ്യാപാര മേഖലയില്‍ ബി.ജെ.പിയ്‌ക്കെതിരേ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് വ്യാപാരമേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി.ജെ.പി തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."