സഊദി ചാനലുകളില്‍ വാര്‍ത്താ അവതാരകര്‍ ഇനി വനിതകള്‍ മാത്രം
റിയാദ്: രാജ്യത്തെ ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ തസ്തിക വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. വാര്‍ത്താ ചാനലുകളിലെയും റേഡിയോകളിലെയും വാര്‍ത്താ അവതരണ തസ്തികകളും ആങ്കര്‍ തസ്തികകളും വനിതാവല്‍ക്കരിക്കുന്നതിന് സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഉത്തരവിട്ടത്. മൂന്നു മാസത്തിനകം തീരുമാനം നടപ്പിലാക്കാനായി സഊദി ബ്രോഡ്കാകാസ്റ്റിംഗ് കോര്‍പറേഷന് നിര്‍ദേശം നല്‍കിയതായി സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ: അവാദ് അല്‍ വാദ് പറഞ്ഞു.
ഇനിമുതല്‍ സഊദി ചാനലുകളിലും റേഡിയോകളിലും വാര്‍ത്താ അവതരണം അടക്കുള്ള പരിപാടികള്‍ ചെയ്യുന്നതിന് വനിതകളെ റിക്രൂട്ട് ചെയ്ത് യോഗ്യരാക്കും. രാജ്യത്തെ മാധ്യമ പ്രവര്‍ത്തനം സ്വദേശിവല്‍ക്കരിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. മാത്രമല്ല, പല മേഖലകളിലും സ്ത്രീകളെ ഉയര്‍ത്തി കൊണ്ട് വരാന്‍ സഊദി ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."