വാഹന രജിസ്ട്രേഷന്: ഡീലര്‍മാര്‍ ഇന്‍ഷുറന്‍സ് പോളിസി അടിച്ചേല്‍പ്പിക്കരുത്
തിരുവനന്തപുരം: വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസി അടിച്ചേല്‍പ്പിക്കരുതെന്ന് വാഹന ഡീലര്ന്മാര്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.
വാഹനം വാങ്ങുന്ന ആളുടെ സ്വാതന്ത്ര്യമാണ് ഏതു കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുക്കണമെന്നുള്ളതെന്നും ഇതിനായി ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കാമെന്നു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ഷോറൂമുകളില്‍ സ്ഥാപിക്കണമെന്നും വാഹന ഡീലര്‍മാര്‍ക്കു സീനിയര്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ (ടാക്സേഷന്‍) നിര്‍ദേശം നല്കി.
ഡീലര്‍മാര്‍ അവരുടെ താല്പര്യപ്രകാരമുള്ള ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്നതായും സാമ്പത്തിക തട്ടിപ്പു നടക്കുന്നതായും ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണു പുതിയ നിര്‍ദേശം. താലൂക്ക് പരിധിയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫോണ്‍ നമ്പരുകളാണു ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."