എന്റെ കൃഷി എന്റെ സംസ്‌കാരം; കുടുംബശ്രീ ക്യാംപയിന് തുടക്കമായി
കല്‍പ്പറ്റ: എന്റെ ഭവനം ഭക്ഷ്യ സുരക്ഷാ ഭവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീയംഗങ്ങള്‍ തങ്ങളുടെ വീട്ടീലേക്കാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കുന്ന പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
ആദ്യ ഘട്ടത്തില്‍ 50,000 കുടുംബശ്രീയംഗങ്ങളിലൂടെ 50,000 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. എന്റെ കൃഷി എന്റെ സംസ്‌കാരം എന്ന ക്യാംപയിനിലൂടെയാണ് കുടുംബശ്രീ വയനാട് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഒരോ അയല്‍കൂട്ടത്തില്‍ നിന്നും 4 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ ചേര്‍ന്ന് സ്വന്താമായോ, കൂട്ടമായോ തങ്ങളുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി സി.ഡി.എസുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്താണ് പദ്ധതി നടപ്പിലാക്കുക. 36,000 അംഗങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നിലവില്‍ കുടുംബശ്രീയില്‍ ജീവനോപാധിക്കായി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന 6745 ജെ.എല്‍.ജി കള്‍ക്ക് പുറമെയാണ് പുതിയ പദ്ധതിക്കായി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്.
വിത്തും പരിശീലനവും ഓരോ അംഗത്തിനും സൗജന്യമായി നല്‍കുന്ന പദ്ധതിക്കായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ കുടുംബശ്രീ കാര്‍ഷിക മേഖലയിലെ പരിശീലനം നല്‍കുന്ന 596 കുടുംബശ്രീ വനിത മാസ്റ്റര്‍ ഫാര്‍മേഴ്‌സിന് ഇതിനോടകം പരിശീലനം നല്‍കി കഴിഞ്ഞു.
പ്രസ്തുത മാസ്റ്റര്‍ ഫാര്‍മേഴ്‌സായിരിക്കും വാര്‍ഡ് തല പരിശീലനത്തിന് നേതൃത്വം നല്‍കുക. രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കുള്ള വിത്ത് വാര്‍ഡ് തല പരിശീലനത്തില്‍ നല്‍കും. കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത , പച്ചക്കറി കൃഷി, പരിപാലനം, അടുക്കള മാലിന്യ സംസ്‌കരണവും ജൈവ വള നിര്‍മാണവും എന്നീ വിഷയങ്ങള്‍ ചേര്‍ത്ത് കൊണ്ടായിരിക്കും പരിശീലനം നല്‍കുക.
പദ്ധതിയില്‍ അംഗമാവാന്‍ താല്‍പ്പര്യമുള്ള കുടുംബശ്രീയംഗങ്ങള്‍ തങ്ങളുടെ സി.ഡി.എസില്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അിറയിച്ചു.
ക്യാംപയിന്റെ ജില്ലാ തല ഉദ്ഘാടനം എം.എസ്.എസ്.ആര്‍.എഫ് മേധാവി വി ബാലകൃഷണന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത അധ്യക്ഷയായി. ഹാരിസ് കെ.എ ,ആരതി, സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."