സി.പി.എം നിലപാടില്‍ പ്രതിഷേധം: എം.എല്‍.എ അപമാനിച്ചെന്ന് പ്രതിഷേധക്കാര്‍
മുക്കം: ഗെയില്‍ വിരുദ്ധ ജനകീയ സമരം ക്രൂരമായി അടിച്ചമര്‍ത്തിയ പൊലിസ് നടപടിയില്‍ പ്രതിരോധത്തിലായത് സി.പി.എം. രണ്ടു ദിവസങ്ങളിലായി നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചാനല്‍ ചര്‍ച്ചകളിലടക്കം പ്രതികരിച്ച സ്ഥലം എം.എല്‍.എയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ജോര്‍ജ് എം തോമസ് അടക്കമുള്ള നേതാക്കള്‍ സമരത്തെ തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ്.
സംഘര്‍ഷം അരങ്ങേറിയ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളും മുക്കം നഗരസഭയും ഭരിക്കുന്നത് സി.പി.എമ്മാണെങ്കിലും പാര്‍ട്ടിയോ പഞ്ചായത്ത് നഗരസഭാ അധ്യക്ഷന്മാരോ സമരമുഖത്ത് ഇല്ലാത്തത് അണികളെ അമര്‍ഷത്തിലാക്കുന്നുണ്ട്.
ഗെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി അടക്കമുള്ള തീവ്രവാദി സംഘടനകളാണെന്ന് ആവര്‍ത്തിച്ച് പറയുന്ന സി.പി.എം സ്വന്തം അണികള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടിയില്ലാതായിരിക്കുകയാണ്. സംസ്ഥാനത്താദ്യമായി മലയോര മേഖലയില്‍ ഗെയില്‍ പദ്ധതിക്കെതിരേ ജനകീയ സമര സമിതി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ ജോര്‍ജ് എം തോമസ് എം.എല്‍.എയുടെ ഇപ്പോഴത്തെ ചുവടുമാറ്റത്തില്‍ അദ്ദേഹവും വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പൊലിസ് അക്രമത്തെ ന്യായീകരിച്ചതും ഗെയില്‍ വിരുദ്ധ സമരത്തില്‍ അണി നിരന്ന ജനങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ അപമാനിച്ച് സംസാരിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."