ഉസാമ ബിന്‍ ലാദന്റെ 4.7 ലക്ഷം രേഖകള്‍ സി.ഐ.എ പുറത്തുവിട്ടു
വാഷിങ്ടണ്‍: അല്‍ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദന്‍ ഇന്ത്യയുടെ കാര്യത്തില്‍ തല്‍പരനായിരുന്നുവെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
ജമ്മുകശ്മിരിലെ ആക്രമണങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും മുംബൈ ആക്രമണക്കേസിലെ പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിചാരണ നടപടികളും ബിന്‍ലാദന്‍ ശ്രദ്ധിച്ചിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.2011 മെയ് മാസത്തിലാണ് പാകിസ്താനിലെ അബട്ടാബാദിലെ രഹസ്യകേന്ദ്രത്തില്‍വച്ച് അമേരിക്കന്‍ സൈന്യം ലാദനെ വധിച്ചത്. ഇതിനുശേഷം ആ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത 4,70,000 രേഖകളാണ് സി.ഐ.എ കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇതില്‍ ലാദന്റെ ഡയറി, ലാദന്റെ മകന്‍ ഹംസയുടെ വിവാഹ വിഡിയോ തുടങ്ങിയവയും ഉള്‍പ്പെടുന്നു.
ലാദന്റെ കംപ്യൂട്ടറില്‍നിന്ന് ഉമര്‍ ഷെയ്ഖിന്റെ പാകിസ്താനി നേതാവ് ഇല്യാസ് കശ്മിരിയെയും ഹെഡ്‌ലിയെയും കുറിച്ച് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത വാര്‍ത്തകളുടെ പകര്‍പ്പുകള്‍ ലഭിച്ചിരുന്നു. 2009 നവംബര്‍ 15ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹെഡ്‌ലിയും ഭീകരസംഘടനയും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങളും പുറത്തുവിട്ട രേഖകളിലുണ്ട്. പി.ടി.ഐയുടെ നിരവധി ലേഖനങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും.ഹോളിവുഡ് സിനിമകള്‍, കുട്ടികളുടെ കാര്‍ട്ടൂണുകള്‍, ബിന്‍ ലാദനെ കുറിച്ചുള്ള മൂന്നു ഡോക്യുമെന്ററികള്‍ എന്നിവയും കംപ്യൂട്ടര്‍ രേഖകളിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് രേഖകള്‍ സി.ഐ.എ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."