HOME
DETAILS

ദാറുല്‍ഹുദാ അസം കാംപസിലെ സെക്കന്‍ഡറി കെട്ടിടം നാടിനു സമര്‍പ്പിച്ചു

  
backup
November 03, 2017 | 1:34 AM

%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b5%81%e0%b4%a6%e0%b4%be-%e0%b4%85%e0%b4%b8%e0%b4%82-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86

ബൈശ (ഗുവാഹത്തി): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അസം കാംപസില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച സെക്കന്‍ഡറി ബില്‍ഡിങ് ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. രാജ്യത്ത് അസ്തിത്വപ്രതിസന്ധി നേരിടുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമാണ് പരിഹാരമെന്ന് തങ്ങള്‍ പറഞ്ഞു. ഏതു സമുഹത്തിന്റെയും ഭാവി നിര്‍ണയിക്കുന്നത് വിദ്യാഭ്യാസ സംവിധാനങ്ങളാണ്. രാജ്യനന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണം. കേരളീയ മുസ്‌ലിംകള്‍ ആര്‍ജിച്ചെടുത്ത മത സാമൂഹിക വളര്‍ച്ചയെ ദേശവ്യാപകമാക്കുകയാണ് ലക്ഷ്യമെന്നും സാക്ഷര സമൂഹത്തിനു വേണ്ടി ദാറുല്‍ഹുദാ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളെ സമുദായം ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.
കാംപസ് സ്റ്റുഡന്റ് യൂനിയന്‍ പ്രഖ്യാപനവും സുവനീര്‍ പ്രകാശനവും തങ്ങള്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. കാംപസില്‍ നിര്‍മിച്ച സൈനുല്‍ ഉലമാ മെമ്മോറിയല്‍ ലൈബ്രറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് റൂം ഉദ്ഘാടനം ദാറുല്‍ ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ഓഡിറ്റോറിയം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കംപ്യൂട്ടര്‍ ലാബ് പി.വി അബ്ദുല്‍ വഹാബ് എം.പിയും ഉദ്ഘാടനം ചെയ്തു. അസം എം.എല്‍.എമാരായ ജാകിര്‍ ഹുസൈന്‍, ഷര്‍മാന്‍ അലി, അബ്ദുല്‍ ഖാലിഖ്, മുന്‍ മന്ത്രിമാരായ സിദ്ദീഖ് അഹ്മദ്, സൈദുല്ല നാങ്കോണ്‍, മുന്‍ എം.എല്‍.എ താരാ പ്രസാദ് ദാസ്, ബോഡോലാന്‍ഡ് എജ്യുക്കേഷന്‍ കൗണ്‍സില്‍ മുന്‍ മെമ്പര്‍ ദെര്‍ഹാസത് ബുസുമാട്രി, നാഷനല്‍ ഡിറ്റക്ടീവ് ബ്യൂറോയിലെ ഡോ. ഡി.എം.ബി ബറുവ, ദീപുജിത്ത് കണികാര്‍, മുന്‍ ഡി.ജി.പി കമലേശ്വര ധക്കാ, ഗുവാഹത്തി ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കറ്റ് ഹാഫിസ് റശീദ് അഹമ്മദ് ചൗധരി, മേഘാലയ സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ മെഹ്ബൂബുല്‍ഹഖ്, കെ.എം സൈദലവി ഹാജി കോട്ടക്കല്‍,യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ടി.പി അശ്‌റഫലി തുടങ്ങിയവര്‍ സംബന്ധിച്ചു.
കാംപസ് പ്രിന്‍സിപ്പല്‍ സയ്യിദ് മുഈനുദ്ദീന്‍ തങ്ങള്‍ സ്വാഗതവും ദാറുല്‍ഹുദാ നാഷനല്‍ പ്രൊജക്ട് കോഡിനേറ്റര്‍ കെ.പി അബ്ദുന്നാസ്വിര്‍ വെള്ളില നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അസമിലെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പങ്കെടുത്തു. കേരളത്തില്‍നിന്നു ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഭാരവാഹികളും പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഹാദിയ പ്രതിനിധികളും സംബന്ധിച്ചു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  a month ago
No Image

മുഖ്യമന്ത്രി നിയമസഭയിലെത്തി; ബജറ്റവതരണം 9 മണിക്ക് 

Kerala
  •  a month ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  a month ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  a month ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  a month ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  a month ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  a month ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  a month ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  a month ago