HOME
DETAILS

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  
Web Desk
March 01, 2026 | 8:49 AM

protests erupt in pakistan and iraq after ayatollah ali khamenei killing

കറാച്ചി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം. ബാഗ്ദാദിലും പാകിസ്താനിലും യു.എസ് എംബസിക്ക് നേരെ പ്രതിഷേധമുണ്ടായി. 

കറാച്ചിയിലെ യു.എസ് എംബസി പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. ഇതിനിടയില്‍ നടന്ന വെടിവെപ്പിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  ആറ് മൃതദേഹങ്ങള്‍ കറാച്ചിയിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചതായി പൊലിസ് സര്‍ജന്‍ ഡോ. സുമ്മയ്യ സയ്യിദ് പറഞ്ഞതായാണ് ഡോണിന്റെ റിപ്പോര്‍ട്ട്. 30ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസംഖ്യ കൂടിയേക്കാമെന്നാണ് സൂചന.

 

കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പിന്നീട് സുരക്ഷാ വേലികള്‍ ഭേദിച്ച് വളപ്പിനുള്ളിലേക്ക് കടക്കുകയുമായിരുന്നു. വടിയും കല്ലും ഉപയോഗിച്ചാണ് കോണ്‍സുലേറ്റ് തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഏജന്‍സികള്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്.

അതേസമയം വെടിവെപ്പുണ്ടായ സാഹചര്യത്തെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവനകളൊന്നും വന്നിട്ടില്ല. കറാച്ചി അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസിനോട്, സിന്ധ് ആഭ്യന്തര മന്ത്രി സിയാഉല്‍ ഹസന്‍ ലഞ്ചാര്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സെന്‍സിറ്റീവായ സ്ഥാപനങ്ങളുടെ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കാനും അദ്ദേഹം ഉത്തരവിട്ടു.


ഇറാഖിലെ ബസറയിലും കനത്ത പ്രതിഷേധമുണ്ടായി. ബാഗ്ദാദിലും പ്രതിഷേധം ശക്തമായി. ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം ഗ്രീന് സോണിലാണ് പ്രതിഷധക്കാര്‍ എത്തിയത്. 

 

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്.

widespread protests have erupted in parts of pakistan and iraq following the killing of Ayatollah Ali Khamenei in a reported joint airstrike by the united states and Israel.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  7 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  7 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  7 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  7 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  7 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  7 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  7 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  7 days ago