HOME
DETAILS

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

  
Web Desk
March 01, 2026 | 9:14 AM

iran confirms killing of military chief and defense minister

തെഹ്‌റാന്‍: കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളില്‍ സൈനിക മേധാവിയും പ്രതിരോധമന്ത്രിയും  കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. സൈനികമേധാവി അബ്ദുല്‍ റഹീം മൗസവി, പ്രതിരോധമന്ത്രി അസീസ് നാസിര്‍സാദെ എന്നിവര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ ഇര്‍നയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പുറമേ ആക്രമണങ്ങളില്‍ മറ്റ് ചില പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പേരുകള്‍ വൈകാതെ പുറത്തുവിടുമെന്നും ഇറാന്‍ അറിയിക്കുന്നു.

ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇറാന്‍ മാധ്യമങ്ങള്‍ ഖാംനഈയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ചത്. ഖാംനഈയുടെ മരണം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. തുടര്‍ന്ന് താസ്‌നിം ഫാര്‍സ് തുടങ്ങിയ വാര്‍ത്ത ഏജന്‍സികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി. ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടതായും ഇറാന്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ഖാംനഈയുടെ മരണത്തില്‍ ഏഴ് ദിവസത്തെ അവധി ഇറാന്‍ സര്‍ക്കാര്‍ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.

 

ആക്രമണത്തില്‍ ഇറാന്‍ പ്രതിരോധ മന്ത്രി  കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കമ്മാന്‍ഡര്‍ മുഹമ്മദ് പാഗോറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം അമേരിക്കയും, ഇസ്‌റാഈലും ഇറാന് മേല്‍ നടത്തിയ ആക്രമണം പശ്ചിമേഷ്യയില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മേഖലയിലെ യു.എസ് മിലിട്ടറി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇറാന്‍ തിരിച്ചടിച്ചു. സഊദി, യുഎഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ യു.എസ് മിലിട്ടറി കേന്ദ്രങ്ങള്‍  ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ടെല്‍ അവീവിലും, ജറുസലേമിലും ഇറാന്‍ മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. 

iran officially confirms that its military chief and defense minister have been killed, marking a major escalation in regional tensions and raising security concerns across the middle east.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  6 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  7 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  7 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  7 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  7 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  7 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  7 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  7 days ago