HOME
DETAILS

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

  
കെ. ഷബാസ് ഹാരിസ് 
March 01, 2026 | 8:32 AM

Who Will Succeed Ayatollah Ali Khamenei

 
'ഒരു യോദ്ധാവിനെ പോലെ നിങ്ങളുടെ വിശ്വാസത്തെ പ്രതിരോധിച്ച് നിര്‍ത്തുക...
കാരണം, ജീവിതമെന്ന് പറയുന്നത് തന്നെ ചില ബോധ്യങ്ങളും, അതിന് വേണ്ടിയുളള സംഘര്‍ഷങ്ങളുമാകുന്നു...'
(കവികളുടെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന ഈജിപ്ഷ്യന്‍ കവി അഹ്മദ് ശൗകി രചിച്ച വരികള്‍)

പാശ്ചാത്യ മാധ്യമങ്ങളുടെ അഭ്യൂഹം എന്ന നിലയിലാണ് ലോകം ആദ്യം ആ വാര്‍ത്തയെ സ്വീകരിച്ചത്. പക്ഷെ ഇറാനില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നതോട് കൂടി ഞെട്ടലോടെ ലോകം ആ വാര്‍ത്ത ഉള്‍ക്കൊണ്ടു. ഏതാണ്ട് നാല് പതിറ്റാണ്ടോളമായി ഇസ്രായേല്‍അമേരിക്കന്‍ ക്രൂരതകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാതെ, ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ മാതൃക തീര്‍ത്ത ഇറാനിന്റെ പരോമന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അമേരിക്കയും, ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തില്‍ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു. കൊല്ലപ്പെടുമ്പോള്‍ ഏതാണ്ട് 86 വയസ്സാണ് അദ്ധേഹത്തിന്. എന്നാല്‍ വാര്‍ദ്ധക്യത്തിന്റേതായ ഒരു ക്ഷീണമോ, ഭയാശങ്കകളോ അദ്ദേഹത്തിന്റെ നിലപാടുകളെ ബാധിച്ചിരുന്നില്ല. അവസാന ശ്വാസം വരെയും നാടിനെ പാശ്ചാത്യ  അധിനിവേശ ശക്തികള്‍ക്ക് മുന്നില്‍ അടിയറവ് വെക്കാതെ സര്‍വ്വ സന്നാഹങ്ങളുമായി ഖാംനഈ പോരാടി! ഒരു പോരാളിയായി കൊണ്ട് തന്നെ അദ്ദേഹം തന്റെ മകളും, മരുമകനും, കൊച്ച് മകനൊപ്പം ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു. 

ഖാംനഈയുടെ രക്തസാക്ഷിത്വം യുദ്ധത്തിന്റെ ഗതി മാറ്റുമോ? 
1989ല്‍ ആയത്തുല്ല റൂഹുളള ഖുമൈനിയുടെ പിന്മുറക്കാരനായി കൊണ്ടാണ് ആയത്തുല്ല അലി ഖാംനഈ ഇറാനിന്റെ പരോമന്നത നേതാവിന്റെ സ്ഥാനമേല്‍ക്കുന്നത്. ഇറാനിന്റെ സൈനിക, രാഷ്ട്രീയ, നീതി ന്യായ വ്യവസ്ഥകളുടെ അധിപനാണ് പരോമന്നത നേതാവ്. ഒപ്പം തന്നെ ലോക ഷിയാക്കളുടെ ആത്മീയ നേതാവ് കൂടിയായിരിക്കും ഇറാനിന്റെ പരോമന്നത നേതാവെന്ന സ്ഥാനം അലങ്കരിക്കുന്ന മനുഷ്യന്‍. അഥവാ, ആത്മീയ നേതൃത്വം തന്നെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്ന രീതി. 1989 തൊട്ട് ഇറാനിലെ ഈയൊരു പരോമന്നത നേതാവെന്ന സ്ഥാനം അലങ്കരിക്കുന്നത് ആയത്തുല്ല അലി ഖാംനഈയാണ്. അദ്ദേഹത്തെയാണ് ഇസ്രായേലും, അമേരിക്കയും ചേര്‍ന്ന് സംയുക്ത സൈനിക ഓപ്പറേഷനിലൂടെ വധിച്ച് കളഞ്ഞത്. 
ഇറാനിന്റെ രാഷ്ട്ര തലവന്‍ എന്നതിനപ്പുറം, ലോകത്തിലെ മുഴുവന്‍ ഷിയാ വിശ്വാസികളുടെ ആത്മീയ നേതാവ് കൂടിയാണ് ആയത്തുല്ല അലി ഖാംനഈ. അഥവാ, ദേശീയ വികാരത്തോടൊപ്പം തന്നെ വലിയൊരു സമൂഹത്തിന്റെ മത വിശ്വാസവും കൂടി വ്രണപ്പെട്ട ഈ സന്ദര്‍ഭത്തില്‍ മേഘലയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇറാന്‍ എത്തരത്തിലാണ് പ്രതികരിക്കുക എന്നത് കണ്ടറിയേണ്ടതാണ്. ഐ ആര്‍ ജി സിയടങ്ങുന്ന ഇറാനിലെ മുഴുവന്‍ സൈനിക സേനകളും ശക്തമായി തിരിച്ചടിക്കുമെന്ന് ഇതിനോടകം തന്നെ പറഞ്ഞ് കഴിഞ്ഞു. അത് അമേരിക്കയും, ഇസ്രായേലും ഇത് വരെ കണ്ടിട്ടില്ലാത്തത്ര ശക്തമായിരിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. പക്ഷെ, ഖാംനഈ അടക്കം നേതൃത്വ നിരയിലെ പ്രധാനികള്‍ വധിക്കപ്പെട്ട ഈ സാഹചര്യത്തില്‍ ഇറാനിന്റെ പ്രതിരോധങ്ങള്‍ക്ക് ആര് നേതൃത്വം നല്‍കുമെന്ന ചോദ്യവും ബാക്കിയാണ്. 

പുതിയ പരമോന്നത നേതാവ് ആരായിരിക്കും?

ഇറാനിന്റെ ഭരണഘടന അനുസരിച്ച് 'മജ്‌ലിസ്  ഇ  ഖൊബ്‌റെഗാന്‍  ഇ റഹ്ബാരി' എന്ന 88 പേരടങ്ങുന്ന വിദഗ്ധരുടെ സമിതിയാണ് പരോമന്നത നേതാവിനെ തെരഞ്ഞെടുക്കുക. ഈ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ അടുത്ത പരോമോന്നത നേതാവിനെ തീരുമാനിക്കുന്നതിലേക്കുളള ഔദ്യോഗിക നടപടി ക്രമത്തിലേക്ക് ഇറാന്‍ ഇത് വരെയും പ്രവേശിച്ചിട്ടില്ലെങ്കിലും ചില പേരുകള്‍ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

1. ആയത്തുല്ല അലിറാസ അറാഫി:
ഗാര്‍ഡിയന്‍ കൗണ്‍സിലിലും വിദഗ്ധ സമിതിയിലും അംഗമായ അദ്ദേഹം മുതിര്‍ന്ന മതപണ്ഡിതനാണ്. നിലവില്‍ ഇറാനിലെ സെമിനാരികളുടെ ചുമതല വഹിക്കുന്ന അറാഫിക്ക്, സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

2. ആയത്തുല്ല മുഹ്‌സിന്‍ അറാഖി:
വിദഗ്ധ സമിതിയിലെ മുതിര്‍ന്ന അംഗമായ ഇദ്ദേഹം നയതന്ത്രരംഗത്ത് ശ്രദ്ധേയനാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിദേശ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയ പരിചയസമ്പത്ത് ഇദ്ദേഹത്തിനുണ്ട്.

3. ആയത്തുല്ല ഗുലാം ഹുസ്സൈന്‍ മുഹ്‌സിന്‍ ഹിജൈ:
നിലവില്‍ ഇറാന്റെ ജുഡീഷ്യറി തലവനായി സേവനമനുഷ്ഠിക്കുന്നു. ഭരണകാര്യങ്ങളില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള ഇദ്ദേഹത്തിന്റെ ഭരണപാടവവും നയതന്ത്ര മികവും രാജ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു.

4. ആയത്തുല്ല ഹാഷിം ഹുസൈനി ബുഷൈരി:
ഖോമിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇദ്ദേഹം വിദഗ്ധ സമിതി അംഗം കൂടിയാണ്. ഇറാനിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളിലൊരാളായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.

The world was recently shaken by the news of the martyrdom of Ayatollah Ali Khamenei, the Supreme Leader of Iran, following a joint military operation by Israel and the United States. At 86, Khamenei had led Iran for nearly four decades, standing as a symbol of resistance against Western intervention. He passed away alongside his daughter, son-in-law, and grandson.Since 1989, when he succeeded Ayatollah Ruhollah Khomeini, Khamenei served as both the political and spiritual head of Iran and the global Shia community. His death is not just a political loss but a profound blow to the religious sentiments of millions. While the IRGC (Islamic Revolutionary Guard Corps) has warned of an unprecedented military retaliation, the question of leadership remains critical.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ചാറ്റ്‌ബോട്ടുമായി പ്രണയം; യുവാവിന്റെ ആത്മഹത്യയിൽ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ച് കുടുംബം

International
  •  2 days ago
No Image

നിതിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും

Kerala
  •  2 days ago
No Image

ദുബൈ അൽ ഖൂസിലെ വെയർഹൗസിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി, ആളപായമില്ല

uae
  •  2 days ago
No Image

ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താൻ നീക്കം; വനിതാ സംവരണ ബിൽ പാസാകുന്നതിന് പിന്നാലെ മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

National
  •  2 days ago
No Image

യുഎഇയിൽ നഴ്‌സറികൾ ഈ ആഴ്ച തുറക്കും; സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനം നാളെ

uae
  •  2 days ago
No Image

ഇസ്റാഈലിനെ കൈവിട്ട് ഇറ്റലി; സൈനിക, ആയുധ കരാറുകൾ റദ്ദാക്കി ജോർജിയ മെലോണി

International
  •  2 days ago
No Image

നിങ്ങൾ അഭിമുഖത്തിൽ പരാജയപ്പെടുന്നത് ഇതുകൊണ്ടാണോ? ദുബൈയിലെ കമ്പനികൾ ഇപ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്!

uae
  •  2 days ago
No Image

അമേരിക്കയുടെ ഭീഷണി വിലപ്പോകില്ല; തീരുവ വർധിപ്പിച്ചാൽ തിരിച്ചടി ഉറപ്പെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

International
  •  2 days ago
No Image

യുഎഇ നഫീസ് പദ്ധതി; പുതിയ ആനുകൂല്യങ്ങളും ശമ്പള പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ.റാമിനെ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജ്‌മെന്റ്

Kerala
  •  2 days ago