HOME
DETAILS
MAL
ഗെയില്‍: നിര്‍മാണം നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് വി.എം സുധീരന്‍
backup
November 03 2017 | 07:11 AM
കോഴിക്കോട്: മുക്കത്തെ എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധസമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സംഭവത്തില്‍ പ്രതിഷേധിക്കുന്ന സമരക്കാരുടെ വികാരം സര്‍ക്കാര്‍ മാനിക്കണം. ഇവര്‍ക്ക് പറയാനുള്ളത് എന്തെന്ന് കേള്‍ക്കണം. അതിന് ഇപ്പോള്‍ തുടരുന്ന നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധീരന്‍ പറഞ്ഞു. ഗെയില്‍ വിരുദ്ധസമരത്തിന് പിന്തുണനല്‍കാനായി മുക്കം എരഞ്ഞിമാവില്‍ എത്തിയതായിരുന്നു അദ്ദേഹം.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി കമ്മ്യൂണിസ്റ്റുക്കാര്‍ക്ക് ചേര്‍ന്നതാണോ എന്നും ചോദിച്ച സുധീരന്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. സമരത്തോടനനുബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസമായി മുക്കം-എരഞ്ഞിമാവ് പ്രദേശങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."