ഹിമാചല്‍ പ്രദേശ് -ഗുജറാത്ത് തെരഞ്ഞെടുപ്പ്
ഷിംല:നോട്ടുനിരോധനത്തിനും ജി.എസ്.ടിയ്ക്കുമെതിരേയുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തനിക്കെതിരേ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേസെടുത്തിരിക്കുന്നത്.എന്നാല്‍ ആരോപിച്ച കുറ്റങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കാന്‍ ബി.ജെ.പിക്കു കഴിയുമോയെന്നും വീരഭദ്ര സിങ് വെല്ലുവിളിച്ചു.
ജി.എസ്.ടിയും നോട്ടുനിരോധനവുംമൂലം സാധാരണക്കാരായ വ്യാപാരികളും വ്യവസായികളും മോദിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. സബ്സിഡി രഹിത വ്യവസ്ഥിതിയിലേക്കാണ് മോദി ഇന്ത്യയെ നയിക്കുന്നത്. അധികാരവും പണവും കൊണ്ട് മുഖം മിനുക്കാനുള്ള തിരക്കിലാണ് ബി.ജെ.പിക്കാരെന്നും വീരഭദ്ര സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്കുമുന്നില്‍ തന്നെ തേജോവധം ചെയ്യാനാണ് സി.ബി.ഐയെക്കൊണ്ട് കേസെടുപ്പിച്ചിരിക്കുന്നത്. രാജവംശത്തില്‍ പിറന്നതിനാല്‍ പാരമ്പര്യമായി കൈമാറിക്കിട്ടിയ സ്വത്ത് മാത്രമേ തന്റെ കൈവശമുള്ളു. അതിനപ്പുറമുള്ള സ്വത്ത് കൈവശമില്ല. ജനങ്ങളാണ് തന്റെ ശക്തി. അവര്‍ നല്കുന്ന വിശ്വാസവും സ്നേഹവും അതുപോലെ തിരിച്ചുനല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും വീരഭദ്ര സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."