കര്‍ഷക സമ്മേളനത്തില്‍ വൈവിധ്യമായി ജൈവ ഉല്‍പ്പന്ന സ്റ്റാള്‍
വൈക്കം: കൃഷിക്കാരുടെ സമ്മേളനത്തില്‍ മുഖ്യാകര്‍ഷണമായി ജൈവ ഉല്പന്ന സ്റ്റാള്‍. വിവിധ പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളുമാണ് സമ്മേളനത്തില്‍ വില്‍പ്പനയ്‌ക്കെത്തിയത്. പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി.
വൈക്കം നഗരസഭയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന വൈബയോ ജൈവകര്‍ഷക സൊസൈറ്റി അംഗങ്ങള്‍ ഉല്‍പ്പാദിപ്പിച്ച കൃഷി ഉല്‍പ്പന്നങ്ങളാണ് സ്റ്റാളിലുണ്ടായിരുന്നത്.
വിവിധ വാര്‍ഡുകളിലായി നൂറ്റി അന്‍പത് കുടുംബങ്ങള്‍ സംഘത്തിലുണ്ട്. ഔഷധ സസ്യകൃഷിയും ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ജൈവകൃഷിക്കുള്ള തയാറെടുപ്പിലാണ് സംഘം. വേണുഗോപാല്‍ കടമ്മാട്ട്, കെ.വി പവിത്രന്‍, ഗിരീശന്‍ മുക്കംതറ, ഉണ്ണികൃഷ്ണന്‍, ദാമു മാസ്റ്റര്‍, സിബിച്ചന്‍, ത്രിവിക്രമന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
നഗരസഭ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ് അടക്കമുള്ളവര്‍ സംഘാംഗങ്ങളാണ്. വൈക്കം കൃഷി ഓഫീസര്‍ സലിമോനാണ് സാങ്കേതിക സഹായം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."