HOME
DETAILS
MAL
ലക്ഷദ്വീപില്‍ ശുചിത്വബോധ സെമിനാര്‍
backup
November 04 2017 | 20:11 PM
കല്‍പ്പേനി: ലക്ഷദ്വീപില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന കൂമേല്‍ ബ്രദേഴ്സ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
'ശുചിത്വ സുന്ദര നാട്' എന്ന പ്രമേയത്തില്‍ രണ്ടാം തവണയാണ് വനിതകള്‍ക്ക് വേണ്ടി സെമിനാര്‍ സംഘടിപ്പിക്കുന്നത്. നാടിന്റെ തെക്കു ഭാഗത്ത് സംഘടിപ്പിച്ച സെമിനാര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ: സി.ജി മുഹമ്മദ് ജലീല്‍ ഉദ്ഘാടനം ചെയ്തു. ഡോ: കെ.കെ മുഹമ്മദ്കോയ, അധ്യാപകന് കെ.കെ അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. കെ.ബി.സി.സി പബ്ലിസിറ്റി വിഭാഗം തെയ്യാറാക്കിയ ലഘുലേഖ കെ.കെ സാജിദ്ഖാന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പരിസ്ഥിതി വനം വകുപ്പ് വാര്ഡന് സി.പി അമീറ, കെ.കെ സൈഫുന്നിസ, യു.പി മുഹമ്മദ് ഹാരിസ്, കെ.കെ ഫരീദ്ഖാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."