തേങ്ങ വില കുതിക്കുന്നു; വെളിച്ചെണ്ണക്കും വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടേയും വെളിച്ചെണ്ണയുടേയും വില കുത്തനെ ഉയരുന്നു. ഒരു കിലോക്ക് വ്യാഴാഴ്ച 44 രൂപയായിരുന്ന തേങ്ങ വില. ഇന്നലെ ഇത് 55 രൂപയിലെത്തി. വെളിച്ചെണ്ണ വിലയിലും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കോട്ടയത്ത് ഇന്നലെ വെളിച്ചെണ്ണ മൊത്തവില ക്വിന്റലിന് 18,600 രൂപയായിരുന്നു. കൊച്ചിയിലിത് 17,900 രൂപയും ആയിരുന്നു. വ്യാഴാഴ്ച ഇത് 17,200 ആയിരുന്നു. വെളിച്ചെണ്ണയുടെ ചില്ലറ വില്‍പ്പനയില്‍ 195 മുതല്‍ 200 രൂപ വരെ വില ഈടാക്കുന്നുണ്ട്.
തേങ്ങയുടെ വിലയില്‍ തുടര്‍ച്ചയായ മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉല്‍പാദനത്തിലെ കുറവും തേങ്ങയുടേയും അനുബന്ധ ഉല്‍പന്നങ്ങളുടേയും കയറ്റുമതി വര്‍ധിച്ചതുമാണ് തേങ്ങയുടെ വില കൂടാനുള്ള കാരണമായി പറയുന്നത്.
ഉത്തരേന്ത്യയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും തേങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. കേരളത്തിലെ 11 കമ്പനികളും തമിഴ്‌നാട്ടിലെ 18 കമ്പനികളും കയറ്റുമതിയിലുണ്ട്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ സീസണിലെ വിളവ് മോശമായതിനാല്‍ ഈ കമ്പനികളെല്ലാം കേരളത്തിലെ വിപണിയിലേക്ക് വരികയായിരുന്നു. അതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."