മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണം തുടര്‍ക്കഥയാകുന്നു
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണം തുടര്‍ക്കഥയാകുന്നു. സുരക്ഷയില്ലാതെ രോഗികളുടെ കൂട്ടിരിപ്പുകാര്‍. അല്‍പം ശ്രദ്ധയൊന്നുതെറ്റിയാല്‍ സ്വര്‍ണവും പണവും പോകുന്ന സ്ഥിതിയാണ് ആശുപത്രിയില്‍. മെഡിക്കല്‍ കോളജ് പൊലിസ് എയ്ഡ് പോസ്റ്റില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിനം പോലുമില്ലെന്നു പറയുന്നതാവും ശരി.
വിവിധ ജില്ലകളില്‍ നിരവധിയാളുകള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് ഇത്തരത്തില്‍ മോഷണം പെരുകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ പൊലിസ് തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തം. ഇന്നലെയും ആശുപത്രിയില്‍ മോഷണം നടന്നു.
ഗൈനക്കോളജി വിഭാഗത്തിലായിരുന്നു മോഷണം നടന്നിരുന്നത്.എന്നാല്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ മോഷ്ടാവെന്ന് കരുതി പൊലിസ് പിടികൂടിയ സ്ത്രീയെ വിട്ടയക്കുകയായിരുന്നു.
ഏലപ്പാറ സ്വദേശിയുടെ 3000 രൂപയും മൊബൈല്‍ ഫോണും അടങ്ങിയ പേഴ്‌സായിരുന്നു മോഷണം പോയത്. സംശയത്തിന്റെ പേരില്‍ കോട്ടയം കൊല്ലാട് സ്വദേശിനിയെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി ഇല്ലാത്തതിനാല്‍ ഇവരെ വിട്ടയയ്ക്കുകയാണ് പൊലിസ് ചെയ്തത്.
ഇത്തരത്തില്‍ പരാതി നല്‍കാന്‍ ആശുപത്രിയില്‍ എത്തുന്നവര്‍ തയാറാകാത്തതിനാല്‍ മോഷ്ടാക്കള്‍ക്ക് കൂടുതല്‍ സൗകര്യം മൊരുക്കുന്ന രീതിയാണ് ഇവിടെ.കഴിഞ്ഞ ദിവസം നടന്ന സംഭവം ഇങ്ങനെ: മകള്‍ പ്രസവിച്ച വിവരം റൂമിലുള്ളവരെ അറിയിക്കാന്‍ പോയ ഏലപ്പാറ സ്വദേശിനി കസേരയില്‍ ഇരുന്ന പേഴ്‌സ് എടുക്കാന്‍ മറന്നിരുന്നു.
പേഴ്‌സ് മറന്ന വിവരം അറിഞ്ഞ് തിരികെയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ വെഹളം വെക്കുകയും സ്ഥലത്തുണ്ടായിരുന്ന കൊല്ലാട് സ്വദേശിയാണ് പേഴ്‌സ് മോഷ്ടിച്ചതെന്നും ആരോപിച്ചു.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലിസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു.
പൊലിസ് എത്തി മോഷ്ടാവെന്ന് ആരോപണം ഉയര്‍ന്നയാളെ ചോദ്യം ചെയ്യുകയും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ജനല്‍പാളിയുടെ കട്ടിളപ്പടയില്‍ നിന്ന് പേഴ്‌സ് കണ്ടെത്തി. സംശയം തോന്നിയ പൊലിസ് രണ്ടുപേരെയും ഗാന്ധിനഗര്‍ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിനു മുന്‍പ് വെള്ളിയാഴ്ച്ചയും ആശുപത്രിയില്‍ മോഷണം നടന്നിരുന്നു.അത്യാഹിത വിഭാഗത്തിന് സമീപത്തെ ആര്‍.എസ്.ബി.വൈ കൗണ്ടറില്‍ ക്യൂവില്‍ നിന്ന സ്ത്രീയുടെ ബാഗ് മോഷ്ട്ിക്കാന്‍ ശ്രമിച്ചയാല്‍ പിടിയിലായിരുന്നു.ഇത്തരത്തില്‍ തിരക്കുള്ള ഒ.പിയിലും വാര്‍ഡുകളിലും മോഷണം പെരുകുകയാണ്.ഏറ്റവും കൂടുതല്‍ രോഗികള്‍ കിടക്കുന്ന 1.2,3,6,11,14,15 വാര്‍്ഡുകളിലാണ് മോഷ്ടാക്കളുടെ ശല്യം ഏറെയും.ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗം, മെഡിസിന്‍ തുടങ്ങിയ ഒ.പി വിഭാഗത്തിലെയും സ്ഥിതി ഇതു തന്നെ. അന്യ ജില്ലയില്‍ നിന്നെത്തുന്നവര്‍ വരെ മോഷണത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പൊലിസ് പരിശോധന കര്‍ശനമാക്കണമെന്നാണ് കൂട്ടിരിപ്പുകാരുടെ ആവശ്യം.നിലവില്‍ പല വാര്‍ഡുകളിലും രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ പലരും കിടക്കുന്നത് വരാന്തയിലും മറ്റുമാണ്.
ഇത്തരത്തില്‍ കിടക്കുന്നവര്‍ക്ക് മോഷ്ടാക്കള്‍ പെരുകുന്നത് തലവേദയായിരിക്കുകയാണ്. രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പലപ്പോഴും രാത്രികാലങ്ങളില്‍ കൂട്ടിരിപ്പുകാര്‍ക്ക് പുറത്തേക്ക് പോകേണ്ടതായി വരും. ഈ സമയങ്ങളിലും മോഷണം പതിവാണെന്ന് ഒരു രോഗിയുടെ കൂട്ടിരിപ്പുകാര്‍ പറഞ്ഞു. അതേസമയം,
രോഗിയുടെ കൂട്ടിരിപ്പുകാരാണെന്ന വ്യാജേനയാണ് പലരും രാത്രികാലത്തുപോലും വാര്‍ഡുകളില്‍ തങ്ങുന്നത്. ഇങ്ങനെ തങ്ങുന്നവര്‍ തക്കം കിട്ടിയാല്‍ കൈയില്‍ കിട്ടുന്നതുമായി രക്ഷപെടുകയാണ് പതിവ്. വാര്‍ഡുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിയുക ഏറെ പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും വരാന്ത തന്നെയാണ് കിടക്കാന്‍ ആശ്രയമെന്നിരിക്കെ വരാന്തയില്‍ കിടക്കുന്നവരെയും സംശയത്തോടെ കാണാന്‍ കഴിയില്ല. അതിനാല്‍ രാത്രികാല പരിശോധനയും ഫലം ചെയ്‌തേക്കില്ലെന്നാണ് പലരുടെയും വാദം. അതേ സമയം വാര്‍ഡുകളിലെ വരാന്തകളില്‍ കാമറ സ്ഥാപിച്ചാല്‍ മോഷ്ടാക്കളെ പിടികൂടാന്‍ കഴിയുമെന്ന് ഒരു വിഭാഗം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."