തന്നെ പീഡിപ്പിച്ചവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് വിദ്യാര്‍ഥിനി
ഭോപ്പാല്‍: തന്നെ പീഡിപ്പിച്ചവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനി.
സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനത്തിന് പോയി തിരിച്ചുവരുന്നതിനിടയിലാണ് 19കാരിയായ വിദ്യാര്‍ഥിനിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇത്തരത്തിലുള്ള ജനങ്ങള്‍ ജീവിച്ചിരിക്കാന്‍ പാടില്ല. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കുട്ടി ആവശ്യപ്പെട്ടു.
പീഡനത്തിനിരയായ വിവരം പൊലിസില്‍ അറിയിച്ചിട്ടും കേസെടുക്കാന്‍ വിസമ്മതിച്ച നടപടിയ്‌ക്കെതിരേയും വിദ്യാര്‍ഥിനി പ്രതിഷേധിച്ചു. മൂന്ന് പൊലിസ് സ്റ്റേഷനുകളിലാണ് കുട്ടിയും മാതാപിതാക്കളും പരാതിയുമായി കയറിയിറങ്ങിയത്.
സിനിമാ കഥയെന്ന് പറഞ്ഞ് കേസെടുക്കാന്‍ തയാറാകാതിരുന്ന പൊലിസ് നടപടി നീതിന്യായ വ്യവസ്ഥയ്ക്ക് ഒരിക്കലും യോജിക്കുന്നതല്ല. തന്നോട് ഏറ്റവും മോശമായി പെരുമാറിയത് റെയില്‍വേ പൊലിസും എം.പി നഗര്‍ പൊലിസുമായിരുന്നുവെന്നും വിദ്യാര്‍ഥിനി ആരോപിച്ചു. തന്റെ മാതാപിതാക്കള്‍ പൊലിസുകാരായിട്ടുപോലും പരാതിയുമായി എത്തിയാല്‍ രക്ഷയില്ലെന്ന കാര്യം വ്യക്തമായിട്ടുണ്ട്.
സംഭവം സംസ്ഥാനത്ത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ഉടന്‍ ശിക്ഷ ലഭിക്കാന്‍ അതിവേഗ കോടതിയിലേക്ക് കേസ് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."