സിനിമ മേഖലയില്‍ സമഗ്രമായ നിയമനിര്‍മാണം നടത്തും: മന്ത്രി
കൊച്ചി: സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. കെ.എസ്.എഫ്.ഡി.സി നൂറോളം പുതിയ തിയേറ്ററുകള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യെന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഈ നിയമസഭാ സമ്മേളന കാലത്ത് തന്നെ നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയ്ക്ക് മേല്‍ സാമൂഹിക നിയന്ത്രണമുണ്ടാവുന്ന തരത്തിലുള്ള നിയമ നിര്‍മാണമാണ് വേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഈ മേഖലയിലുണ്ടാകുന്ന അനാരോഗ്യ പ്രവണതകള്‍ക്ക് തടയിടാന്‍ സര്‍ക്കാരിന്റെ നിയന്ത്രണം അനിവാര്യമാണെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."