ഹെലികോപടര്‍ അപകടം:സഊദിയില്‍ അസീര്‍ പ്രവിശ്യ ഗവര്‍ണറടക്കം എട്ടു പേര്‍ മരിച്ചു
റിയാദ്: സഊദിയിലെ അസീര്‍ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറടക്കം എട്ടു പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ആണ് കൊല്ലപ്പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഞായറാഴ്ച വൈകീട്ടാണ് അപകട വിവരം പുറത്തറിഞ്ഞത്.
ഞായറാഴ്ച രാവിലെ ഡെപ്യൂട്ടി ഗവര്‍ണറുമായി പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം റഡാറില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. അധികൃതര്‍ നേരത്തെ തന്നെ ഇക്കാര്യം പുറത്തുവിട്ടിരുന്നു. പിന്നീടാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടതാണെന്നും അതിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെന്നുമുള്ള വിവരം പുറത്തറിയുന്നത്.
അബഹയില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള അല്‍ ബര്‍ഖ് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താനായിരുന്നു ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഡെപ്യൂട്ടി ഗവര്‍ണര്‍ യാത്ര തിരിച്ചത്.
അണ്ടര്‍സിക്രട്ടറി സുലൈമാന്‍ അല്‍ ജുറൈഷ്, അസീര്‍ പ്രവിശ്യ സിക്രട്ടറി, മേയര്‍, മറ്റു ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥ സംഘമാണ് രാജകുമാരനോടൊപ്പം ഹെലികോപ്റ്ററില്‍ അനുഗമിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."