HOME
DETAILS
MAL
സ്വാതന്ത്ര്യദിനത്തില്‍ അല്‍-അമീന്‍ വിദ്യാര്‍ഥികളുടെ സ്‌നേഹഭവനം
backup
August 13 2016 | 21:08 PM
കൊച്ചി: ഇടപ്പള്ളി അല്‍-അമീന്‍ സ്‌കൂളിലെ ലീഗ് ഓഫ് കംപാഷന്‍ ക്ലബ് അംഗങ്ങളും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച തുക കൊണ്ട് നിര്‍മിച്ച 'ദാറുല്‍-അമീന്‍' എന്ന ഭവനം കരുമാലൂര്‍ പഞ്ചായത്തിലെ ഒരു നിര്‍ധന കുടുംബത്തിന് സമര്‍പ്പിക്കും. നാളെ സ്‌കൂളില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ടി.പി.എം ഇബ്രാഹിംഖാന്‍ താക്കോല്‍ദാനം നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് കരുമാല്ലൂര്‍ ആശുപത്രിപടിയില്‍ വച്ച് 'ദാറുല്‍-അമീന്‍' എന്ന സ്‌നേഹ ഭവനം പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങളും എം.എല്‍.എ വി.കെ ഇബ്രാഹിംകുഞ്ഞും ചേര്‍ന്ന് തുറന്നുകൊടുക്കും. വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഭാവന കൊണ്ടാണ് ഈ ഭവനം പണികഴിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."