HOME
DETAILS
MAL
യു.എന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് ജര്‍മനിയില്‍ തുടക്കം
backup
November 06 2017 | 22:11 PM
ബെര്‍ലിന്‍: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി ജര്‍മനിയില്‍ തുടങ്ങി.
ഏറ്റവും ചൂടുകൂടിയ മൂന്നു വര്‍ഷങ്ങളില്‍ ഒന്നാകും ഈ വര്‍ഷമെന്ന് ഉച്ചകോടി വിലയിരുത്തി. ജര്‍മനിയിലെ ബോണില്‍ ഇന്നലെ തുടങ്ങിയ ഉച്ചകോടി 17വരെ നീളും.
150ലേറെ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും പാകിസ്താനിലും ഇറാനിലുമടക്കം താപനില 50 ഡിഗ്രി സെല്‍ഷ്യസിലേറെ ഉയര്‍ന്നെന്നും വേള്‍ഡ് മെട്രോളജിക്കല്‍ ഓര്ഗനൈസേഷന് സെക്രട്ടറി ജനറല്‍ പേട്ടരി ടാലസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."