ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി; സംസ്ഥാന സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. കോവളം ലീലാ പാലസ് കണ്വെന്ഷന് സെന്ററിലാണ് സമ്മേളനം. സങ്കീര്‍ണ ഹൃദ്രോഗ ചികിത്സയില്‍ ഇന്റര്‍വെന്‍ഷനല്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈവരിച്ച നേട്ടവും പ്രമുഖ കാര്‍ഡിയോളജി വിദഗ്ധരുടെ പ്രായോഗിക പരിജ്ഞാനവും പങ്കുവയ്ക്കുന്നതാണ് സമ്മേളനം.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഇരുന്നൂറിലധികം കാര്‍ഡിയോളജി വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐ.സി.സി.കെ പ്രസിഡന്റും തിരുവനന്തപുരം മെഡില്‍ കോളജ് കാര്‍ഡിയോളജി പ്രഫസറുമായ ഡോ. സുനിത വിശ്വനാഥന് നിര്‍വഹിച്ചു. ഡോ. ജോര്‍ജ്ജ് കോശി, ഡോ. പി. മംഗളാനന്ദന്‍, ഡോ. സ്റ്റിജി ജോസഫ്, ഡോ. ലൂയി ഫിഷര്‍ എന്നിവര്‍ സംസാരിച്ചു.
. കഴിഞ്ഞ വര്‍ഷം അതിസങ്കീണമായ ഹൃദയാഘാതങ്ങളടക്കം നാല്പ്പതിനായിരത്തിലികം കേസുകളിലാണ് സംസ്ഥാനത്ത് ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂത്തിയാക്കിത്. ഇത്രയും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞത് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിയുടെ നേട്ടമാണെന്ന് ഡോ. സുനിത വിശ്വനാഥന് പറഞ്ഞു.
സമ്മേളനത്തിന്റെ ഒന്നാംദിവസം ലെഫ്റ്റ് മെയിന്‍ ഇന്റര്‍വെന്‍ഷന്‍, വിവിധ രീതിയിലുള്ള സ്റ്റെന്റിങ് എന്നിവ സംബന്ധിച്ച് വിഷയാവതരണവും പഠനങ്ങളും നടന്നു. റൊട്ടാബ്ലേഷന്‍ എന്ന നൂതന സാങ്കേതികവിദ്യയും ഡി.കെ ക്രഷ് സാങ്കേതികവിദ്യയും ചര്‍ച്ച ചെയ്തു.
ഞായറാഴ്ച നടക്കുന്ന വിവിധ ശാസ്ത്ര സെഷനുകളോടെ സമ്മേളനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."