HOME
DETAILS

ട്രിഡ ബസ് സ്റ്റേഷന്റെയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും നിര്‍മാണം അനിശ്ചിതത്വത്തില്‍

  
backup
August 13 2016 | 22:08 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a1-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82



കഠിനംകളം: കഴക്കൂട്ടം ട്രിഡ ബസ് സ്റ്റേഷന്റെയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും നിര്‍മാണം അനിശ്ചിതത്വത്തില്‍. എന്നാല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാനുള്ള കാരണം അറിയില്ലെന്ന് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരക്കു കൊണ്ട് വീര്‍പ്പുമുട്ടുന്ന കഴക്കൂട്ടം ഐ.ടി  നഗരത്തില്‍ നിരവധിപേരുടെ നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ് ടെക്‌നോപാര്‍ക്കില്‍ നിന്ന് രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ട്രിഡയ്ക്ക് കൈമാറിയത്. തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇവിടെ ട്രിഡ ബസ് സ്റ്റേഷനും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കാന്‍ ആദ്യ ഗഡുവായി ഒന്‍പതു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറു മാസങ്ങള്‍ക്കു മുന്‍പാണ് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടു നിര്‍മാണം ആരംഭിച്ചത്.
എന്നാല്‍, ഭരണം മാറിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, നിലവില്‍ കഴക്കൂട്ടത്തെ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ മാറ്റി സ്ഥാപിക്കല്‍, ജനസേവാ കേന്ദ്രം, ടെക്‌നോപാര്‍ക്കിനുള്ളിലെ വനിതാ ജീവനക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കി താമസിക്കാനുള്ള ലേഡീസ് ഹോസ്റ്റല്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ തുടങ്ങാനായിരുന്നു തീരുമാനം.
ദേശീയ പാതയോട് ചേര്‍ന്ന് ട്രിഡയുടെ സ്ഥലത്തു ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ ഇന്ന് ബോര്‍ഡ് കാണാന്‍ പറ്റാത്ത അവസ്ഥയില്‍ കാടുകയറിയ നിലയിലാണ്.
ഇതിന്റെ നിര്‍മാണ തടസവുമായി ബന്ധപ്പെട്ടു സ്ഥലം എം.എല്‍.എ ക്കുപോലും അറിയില്ല എന്നാണ് പറയുന്നത്. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന്റെ ഫെയ്‌സ്  ത്രീയുടെ പ്രവര്‍ത്തനവും ഇന്‍ഫോസിസ്, യു.എസ് ടെക്‌നോളജി കാംപസിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായതോടെ നിലവില്‍ ഏകദേശം 75000ത്തോളം പ്രഫഷനലുകളാണ് ഐ.ടി നഗരത്തില്‍ പണിയെടുക്കുന്നത്. ഇതുകൂടാതെ ആയിരകണക്കിന് അന്യസംസ്ഥാന തൊഴിലാളികളും ഇവിടേക്ക് ചേക്കേറിയിട്ടുണ്ട്.
ഇത്ല്ലാംകൊണ്ട് ബുദ്ധിമുട്ടിയ കഴക്കൂട്ടം നഗരത്തിലെ  ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ ബസ് സ്റ്റേഷനുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍ ആയതിനാല്‍ ടെക്കികളിലും പൊതുജനങ്ങളിലും ആശങ്കയുളവാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഈ സംരംഭം എന്തിനാണ്  നിര്‍ത്തിവച്ചതെന്ന കാര്യം അവ്യക്തമായി തുടരുകയാണ്.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago