HOME
DETAILS
MAL
സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി മാത്രം കാണരുത്: സരിത
backup
November 09 2017 | 10:11 AM
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി മാത്രം കാണരുതെന്ന് സരിത എസ്.നായര്‍. ആരെയും പ്രീതിപ്പെടുത്താന്‍ താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പലരുടേയും മുഖംമൂടി വലിച്ചുകീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിനോട് പ്രതികരിക്കുമ്പോഴാണ് സരിത ഇക്കാര്യം അറിയിച്ചത്.
താന്‍ ഒരാളുടെ കയ്യില്‍ നിന്നു പോലും പണം വാങ്ങിയിട്ടില്ല. പകരം എന്റെ കയ്യില്‍ നിന്നാണ് രാഷ്ട്രീയക്കാര്‍ പണം വാങ്ങിയിട്ടുള്ളത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ തെളിവ് നല്കാന് രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചുവെന്നും സരിത പറഞ്ഞു. കമ്മിഷനു നല്കിയതിനേക്കാള് കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."