എയ്ഡഡ് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം: വ്യവസ്ഥ ലഘൂകരിച്ച് സര്‍ക്കാര്‍ ഉത്തരവ്
മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക നിയമന വ്യവസ്ഥ ലഘൂകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇന്റര്‍വ്യൂ നടത്തുന്ന സെലക്ഷന്‍ കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയെ തീരുമാനിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചാണ് പുതിയ ഉത്തരവിറങ്ങിയത്.
പുതിയ തീരുമാനം പ്രകാരം സെലക്ഷന്‍ കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയെ മാനേജര്‍ നിര്‍ദേശിച്ച് നേരിട്ട് അപേക്ഷിക്കാവുന്ന തരത്തിലാണ് നിയമന വ്യവസ്ഥ പരിഷ്‌കരിച്ചിരിക്കുന്നത്്. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനു സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരുള്‍പ്പെടുന്നതാണ് സെലക്ഷന്‍ കമ്മിറ്റി. ഇതിലെ സര്‍ക്കാര്‍ പ്രതിനിധിയെ ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് മാനേജര്‍മാര്‍ നേരിട്ട് അപേക്ഷിക്കുന്ന രീതിയായിരുന്നു നേരത്തെയുണ്ടായിരുന്നത്.
ഇതുപ്രകാരം അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഡെപ്യൂട്ടി കലക്ടര്‍ക്ക് തുല്യമായ ഉദ്യോഗസ്ഥനെ അനുവദിക്കുകയും ചെയ്തിരുന്നു. 2001 മുതല്‍ തുടര്‍ന്ന പതിവ് 2016 ഫെബ്രുവരി രണ്ടിനാണ് അവസാനിപ്പിച്ചത്. സര്‍ക്കാര്‍ നോമിനിയെ ലഭ്യമാക്കുന്നതിനുള്ള കാലതാമസംമൂലം സംസ്ഥാനത്തെ നിരവധി എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടായുണ്ടായി.
പുതിയ തീരുമാനം പ്രകാരം സര്‍ക്കാര്‍ നോമിനിയെ മാനേജര്‍ നേരിട്ട് കണ്ടെത്തി സമ്മതപത്രംവാങ്ങി അപേക്ഷ നേരിട്ട്് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. മാനേജര്‍ക്ക് സ്വന്തമായി നിര്‍ദേശം ഇല്ലെങ്കില്‍ നോമിനിയെ നിയമിച്ചു കിട്ടാന്‍ ഡയറക്ടര്‍ക്ക്് അപേക്ഷ നല്‍കണം.
ഇതിനായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുന്‍കൂട്ടി ഒരു പാനല്‍ തയാറാക്കി അംഗീകാരം നേടണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. പുതിയ തീരുമാനം പ്രകാരം അംഗീകൃത തസ്തിക നിലവിലുണ്ടെന്ന് കാണിക്കുന്ന ഡിക്ലറേഷന്‍ ലഭ്യമാക്കുന്ന ചുമതല മാത്രമാണ് ആര്‍.ഡി.ഡിമാര്‍ക്ക് ഉള്ളത്. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അപേക്ഷകള്‍ സര്‍ക്കാറിന് കൈമാറണം. സര്‍ക്കാര്‍ നോമിനിയായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന് ഒരു അക്കാദമിക വര്‍ഷത്തില്‍ പരമാവധി അഞ്ച് സ്‌കൂളുകളില്‍ മാത്രമേ പ്രതിനിധിയാകാന്‍ അനുവാദമുള്ളു.
ഹയര്‍ സെക്കന്‍ഡറി സ്‌പെഷല്‍ റൂള്‍ അനുസരിച്ചാണ് നിയമനം നടത്തുന്നതെന്നും അംഗീകൃത തസ്തികയിലാണ് സെലക്ഷന്‍ നടത്തുന്നതെന്നും പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം പൂര്‍ണമായും ഗവണ്‍മെന്റ് നോമിനിക്കാണ്. സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള സര്‍ക്കാറിന്റെ പുതിയ തീരുമാനം സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ വേഗത്തിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."