ടിപ്പുജയന്തി: കുടകില്‍ ഇന്ന് സംഘ്പരിവാര്‍ ബന്ദ്
മടിക്കേരി: കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ രൂപീകരിച്ച ടിപ്പു ജയന്തി വിരോധ മുന്നണിയുടെ നേതൃത്വത്തില്‍ കുടക് ജില്ലയില്‍ ഇന്ന് ബന്ദ് ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് കുടകില്‍ ജില്ലാ കലക്ടര്‍ വിന്‍സന്റ് ഡിസൂസ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ സുരക്ഷ സന്നാഹങ്ങളാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്.
2015 മുതലാണ് നവംബര്‍ 10 ന് കര്‍ണാടകയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്.
ഈ വര്‍ഷത്തെ ടിപ്പു ജയന്തി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇന്ന് മടിക്കേരി, വീരാജ്പേട്ട, സോമവാര്‍പേട്ട താലൂക്ക് ആസ്ഥാനങ്ങളിലാണ് നടക്കുക. ഇന്ന് വി.എച്ച്.പി നേതാവ് കുട്ടപ്പയുടെ ബലിദാന ദിനമായി മൂന്ന് താലൂക്കുകളിലും പരിപാടി നടത്തുമെന്നാണ് എതിര്‍വിഭാഗത്തിന്റെ തീരുമാനം.
1500 പൊലിസുകാരെയാണ് ജില്ലയില്‍ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."