പൗരന്മാരോട് ലബനാന്‍ വിടാന്‍ ആവശ്യപ്പെട്ട് സഊദി
റിയാദ്: പൗരന്മാരോട് ലബനാനില്‍നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ട് സഊദി അറേബ്യ. സ്ഥിതിഗതികള്‍ മോശമായതിനാല്‍ പൗരന്മാര്‍ ലബനാനിലേക്ക് യാത്ര ചെയ്യരുതെന്നും നിലവില്‍ അവിടെ താമസിക്കുന്നവര്‍ ഉടന്‍ രാജ്യം വിടാന്‍ സന്നദ്ധരാവണമെന്നും സഊദി വിദേശകാര്യം മന്ത്രാലയം ആവശ്യപ്പെട്ടു. സഊദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജിക്കുശേഷം ലബനാനും സഊദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു. സഊദി അറേബ്യ സന്ദര്‍ശിച്ചതിന് ശേഷമാണ് ഹരീരി രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഹരീരി എവിടെയാണുള്ളതെന്ന് ഇപ്പോഴും അവ്യക്തമാണ്. സഊദി തലസ്ഥനമായ റിയാദില്‍ അദ്ദേഹം വീട്ടുതടങ്കിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഹരീരിയുടെ പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ലബനാന്‍ പ്രസിഡന്റ് മിഷേല്‍ ഓന്‍ യു.എസ്, യു.കെ, തുടങ്ങിയ രാഷ്ട്രങ്ങളുടെ സഹായം തേടുമെന്ന് ലബനാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഹരീരിയുടെ ഔദ്യോഗിക രാജിക്കത്ത് ഇതുവരെ ലഭിച്ചില്ലെന്ന് ലബനാന്‍ അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹരീരി ഇപ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് അധികൃതര്‍ പറഞ്ഞു.
നവംബര്‍ നാലിനാണ് ലാബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവച്ചത്. ഇറാന്‍ പിന്തുണയുള്ള സംഘടനയായ ഹിസ്ബുല്ല തന്റെ ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണിയാണ് രാജിക്കാരണമായി ഹരീരി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."