HOME
DETAILS
MAL
ഹോട്ടലുകളില്‍ ജി.എസ്.ടി കുറച്ചു; എ.സി, നോണ്‍ എ.സികളില്‍ 5 ശതമാനം
backup
November 10 2017 | 14:11 PM
ഗുവാഹത്തി: ഹോട്ടലുകളില്‍ ഇനി മുതല്‍ ഉയര്‍ന്ന ജി.എസ്.ടി നല്‍കേണ്ട. എ.സി, നോണ്‍ എ.സി വ്യത്യാസമില്ലാതെ എല്ലാ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും 5 ശതമാനം ജി.എസ്.ടിയാക്കി ഏകീകരിച്ചു.
നേരത്തെ 18 ശതമാനമായിരുന്നു എ.സി ഹോട്ടലുകളിലെ ജി.എസ്.ടി. നോണ്‍ എ.സി ഹോട്ടലുകളില്‍ 12 ശതമാനവും. പുതിയ നിരക്ക് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാവും.
അതേസമയം, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നേരത്തെയുണ്ടായിരുന്ന ജി.എസ്.ടി തുടരും.
ഗുവാഹത്തിയില്‍ ഇന്നു ചേര്‍ന്ന 23-ാമത് ജി.എസ്.ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 177 നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി.എസ്.ടിയില്‍ ഇളവുവരുത്താന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."