ഈ ആന വിശ്രമിക്കുകയാണ്
കണ്ണൂര്‍: റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ പ്രവൃത്തി പരിചയ വിഭാഗത്തില്‍ 'വിശ്രമിക്കുന്ന ആന' എന്നതായിരുന്നു വിഷയം. മത്സരാര്‍ഥികള്‍ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും വിഷയത്തില്‍ നിന്ന് മിക്കവരും തെന്നിമാറി. എന്നാല്‍ കഴിഞ്ഞ തവണ വിഷയത്തെ മറികടന്നുവെന്ന കാരണത്താല്‍ കൈവിട്ട ഒന്നാംസ്ഥാനം ഇക്കുറി പ്രണവ് വിഷയത്തില്‍ നിന്നുതന്നെ നേടിയെടുത്തു. ഹൈസ്‌കൂള്‍ വിഭാഗം ക്ലേ മോഡലിങില്‍ ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി പ്രണവ് ഒന്നാമതെത്തി. മുന്‍വര്‍ഷങ്ങളില്‍ എല്‍.പി, യു.പി വിഭാഗങ്ങളിലായി നാലുതവണ ക്ലേ മോഡലിങ്ങില്‍ ജില്ലാതല വിജയി കൂടിയായിരുന്നു പ്രണവ്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച ക്ലേ മോഡലിങ്ങില്‍ രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു. പട്ടുവം മുറിയാത്തോടിലെ സ്വര്‍ണപണിക്കാരനായ സുരേഷിന്റെയും ലീനയുടെയും മകനാണ്. സഹോദരന്‍ ആദര്‍ശ്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ ആദര്‍ശ് ഇന്ന് നടക്കുന്ന യു.പി വിഭാഗം ക്ലേ മോഡലിങ്ങില്‍ മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."