HOME
DETAILS

ജയില്‍ വകുപ്പിന്റെ മാറ്റം പഠിക്കാനുള്ള ഉത്തരവിറങ്ങിയില്ല

  
backup
November 11 2017 | 02:11 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ശിവരാജന്റെ ശുപാര്‍ശയെ തുടര്‍ന്ന് പൊലിസ്, ജയില്‍ വകുപ്പുകളിലെ മാറ്റങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്റെ ടേംസ് ഒഫ് റഫറന്‍സ് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇതുവരെയും ഇറങ്ങിയില്ല. ഇത് സംബന്ധിച്ച് നേരത്തെ നിയമ വകുപ്പ് ഫയല്‍ മടക്കിയിരുന്നു.
ഒക്‌ടോബര്‍ 11ന് നടന്ന മന്ത്രിസഭായോഗത്തിലാണ് റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, മുന്‍ ചീഫ്‌സെക്രട്ടറി നീല ഗംഗാധരന്‍, മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് എന്നിവരടങ്ങിയ കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷന്റെ ടേംസ് ഒഫ് റഫറന്‍സ് തീരുമാനിക്കാത്തതിനാല്‍ അത് നിശ്ചയിച്ചുതരണമെന്ന് ആവശ്യപ്പെട്ട് നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ഫയല്‍ മടക്കി. എന്നാല്‍ സോളാര്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് അരിജിത് പാസായത്തിന്റെ നിയമോപദേശത്തിന് വിട്ടതിനാല്‍ പിന്നീട് കമ്മിഷനെ നിയോഗിച്ചുള്ള ഉത്തരവും ഇറക്കിയില്ല.
കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്ത് വച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടില്‍ പൊലിസ് ജയില്‍ വകുപ്പിന്റെ മാറ്റം പഠിക്കാന്‍ റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയമിക്കും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. പൊലിസ് സേനയുടെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ അനുയോജ്യവും കാര്യക്ഷമതയുമുള്ള ഒരു ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ ജയില്‍ അധികാരികളും പൊലിസും കോടതിയില്‍ ഹാജരാക്കുമ്പോള്‍ ശരിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സോളാര്‍ കേസിലെ പ്രതി ബിജുരാധാകൃഷ്ണന്‍ കൊലക്കേസ് പ്രതിയാണ്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ ജയില്‍ ചാടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കോടതികളില്‍ ഇയാളെ കൊണ്ടുപോകുന്നത് രണ്ടു പൊലിസുകാരുടെ സഹായത്തോടെ ട്രെയിനിലും ബസിലുമാണ്. ഇത്തരം തടവുകാര്‍ക്ക് ജയില്‍ അധികൃതരും മറ്റും ആവശ്യമായ പൊലിസ് അകമ്പടി നല്‍കേണ്ടതുണ്ടെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago