വിദ്യാര്‍ഥിയുടെ കൊലപാതകം: പൊലിസ് ബലിയാടാക്കിയെന്ന് ബസ് ജീവനക്കാരന്
ഗുഡ്ഗാവ്: റയാന് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന് താക്കൂറിന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് ആരോപിച്ച് പിടിയിലായ സ്കൂള്‍ ബസ് ജീവനക്കാരന് ഹരിയാന പൊലിസിനെതിരേ നിയമ നടപടിക്ക്. കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാരന് അശോക് കുമാര്‍ ആരോപിച്ചു.
കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ റയാന് സ്കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ കണ്ടെത്തിയതോടെയാണ് പ്രതികരണവുമായി അശോക് കുമാര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ടോയ്ലറ്റില് കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അശോക് കുമാറിനെ പീഡിപ്പിച്ചാണ് പൊലിസ് ഇയാളെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. മയക്കുമരുന്ന് കുത്തിവച്ചാണ് ഇയാളെ പൊലിസ് കുറ്റമേല്പ്പിച്ചതെന്ന് അശോക് കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകന് മോഹിത് വര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."